എന്നും എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ആ തമിഴ് ഗാനത്തിൻ്റെ വേണുനാദവുമായി രാജേഷ് ചേർത്തല

മനം കവരുന്ന പുല്ലാങ്കുഴൽ നാദത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു അതുല്യ കലാകാരനാണ് ശ്രീ.രാജേഷ് ചേർത്തല. അദ്ദേഹത്തിൻ്റെ ഈ കഴിവിനെ എങ്ങിനെ വിശേഷിപ്പിച്ചാലും അതൊന്നും മതിയാകാതെ വരും. ചിലർ അങ്ങിനെയാണ് ദൈവം നൽകിയ കഴിവ് കൊണ്ട് അവർ നമ്മളെ എന്നും അദ്ഭുതപ്പെടുത്തും.

ഇപ്പോഴും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു മനോഹര ഗാനമാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വായിച്ചത്. പഴയ നിത്യ സുന്ദര ഗാനങ്ങൾ രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ നാദത്തിലൂടെ കേൾക്കുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്. തമിഴ് ചിത്രമായ ചിന്നതമ്പിയിലെ ആ സൂപ്പർ ഹിറ്റ് ഗാനം ഇതാ രാജേഷ് ഓടക്കുഴലിൽ വായിക്കുന്നു.