വയലിനിൽ നാദവിസ്മയം തീർക്കുന്ന ഈ അമ്മയുടെ കഴിവിന് നൽകാം ഒരു ബിഗ് സല്യൂട്ട്

ജന്മനാ ലഭിക്കുന്ന കഴിവുകൾ പ്രായമെത്ര കഴിഞ്ഞാലും നമ്മുടെ കൂടെയുണ്ടാകും. ഒരു ശക്തിയ്ക്കും അതിനെ ഒരിക്കലും തളർത്താനോ ഇല്ലാതാക്കാനോ കഴിയില്ല. ഇവിടെ നമുക്ക് ഒരു മുത്തശ്ശിയുടെ വയലിൻ നാദം ആസ്വദിക്കാം. ഈ പ്രായത്തിലും അമ്മ എത്ര ഗംഭീരമായാണ് വയലിൻ വായിക്കുന്നത്. ഒരു നിമിഷത്തേയ്ക്ക് എല്ലാം മറന്ന് ആ സംഗീത വിസ്മയം നമ്മൾ കേട്ടിരുന്നു പോകും.

കലയ്ക്ക് പ്രായം ഒരു പ്രശ്നമല്ല എന്ന് എപ്പോഴും നമ്മൾ പറയുന്ന കാര്യം സത്യമാണെന്ന് ഈ അമ്മയുടെ പ്രകടനത്തിലൂടെ തെളിയിക്കുന്നു. ശുദ്ധ സംഗീതത്തെ ജീവനോളം സ്നേഹിച്ച ഈ അമ്മയുടെ വീഡിയോ ഇതിനകം നിരവധി ആളുകളാണ് ഷെയർ ചെയ്യുന്നത്. അമ്മയുടെ പേരും മറ്റ് വിവരങ്ങളും അറിയില്ലെങ്കിലും ആ കഴിവിന് മുന്നിൽ ഒരു നിമിഷം ശിരസ്സ് നമിയ്ക്കുന്നു.

Scroll to Top