അരുൺ മോഹനും വൈഗയും ചേർന്ന് ശ്രീരാഗമോ പാടിയപ്പോൾ.. ആരും ലയിച്ചിരുന്നു പോകും

ഒരുപാട് ഗായകർ പല വേദികളിലും പാടി കേട്ടിട്ടുള്ള ഒരു ഗാനമാണ് പവിത്രം സിനിമയിലെ ശ്രീരാഗമോ. ശരത് സാറിൻ്റെ സംഗീത സംവിധാനത്തിൽ ദാസേട്ടൻ പാടിയ ഈ ഗാനം എത്ര പാടി കേട്ടാലും മതിയാകില്ല. എപ്പോൾ കേട്ട് കഴിഞ്ഞാലും ആരും ആസ്വദിച്ചിരുന്ന് പോകും. മൺമറഞ്ഞു പോയ മഹാപ്രതിഭ ശ്രീ.ഒ.എൻ.വി.കുറുപ്പ് സാറാണ് ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത്.

സ്മ്യൂൾ എന്ന ആപ്ലിക്കേഷനിലൂടെ രണ്ട് അനുഗ്രഹീത ഗായകർ പാടിയ ഈ ഗാനം ഒന്ന് കേൾക്കുക. അരുണിൻ്റെയും വൈഗയുടെയും ഈ സുന്ദരമായ ആലാപനത്തെ എത്ര അഭിനന്ദിച്ചാലും പോരാതെ വരും. സിനിമാ സംഗീതത്തിൽ നല്ല ഗാനങ്ങൾ ആലപിക്കാനുള്ള ഭാഗ്യം ഈ ഗായകർക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. യൂട്യൂബിൽ ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ ഈ വീഡിയോ ഇതുവരെ കണ്ടു കഴിഞ്ഞു.