കേരനിരകളാടും.. വേണുനാദത്തിലൂടെ വീണ്ടും വിസ്മയിപ്പിച്ച് പ്രിയ കലാകാരൻ രാജേഷ് ചേർത്തല

കുഞ്ചാക്കോ ബോബൻ, നവ്യ നായർ, നെടുമുടി വേണു തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച ചിത്രമായിരുന്നു ജലോത്സവം. സിബി മലയിലാണ് ഈ സിനിമ സംവിധാനം ചെയ്തത്. പി.ജയചന്ദ്രൻ പാടിയ കേരനിരകളാടും എന്ന ശ്രദ്ധേയമായ ഈ ചിത്രത്തിലെ ഗാനം ഇപ്പോഴും നമ്മുടെ നമ്മുടെ ഇഷ്ട ഗാനങ്ങളിലൊന്നാണ്. ബീയാർ പ്രസാദിൻ്റെ ഗാനരചനയ്ക്ക് അൽഫോൺസ് ജോസഫിൻ്റെ സംഗീതം.

മനം കുളിർപ്പിക്കുന്ന വേണുനാദത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ് രാജേഷ് ചേർത്തല. ഭാവഗായകൻ്റെ ആ സുന്ദര ഗാനത്തിന് രാജേഷ് ചേർത്തല ഒരുക്കിയ ഈ പുല്ലാങ്കുഴൽ സംഗീതം മനോഹരമായിരിക്കുന്നു. ഒറിജിനൽ ഗാനം കേൾക്കുന്ന ഫീലോടെ തന്നെ രാജേഷ് ചേർത്തല ഗംഭീരമായി ഓടക്കുഴലിൽ വായിച്ചിരിക്കുന്നു. ഒരു ഇളം തെന്നൽ പോലെ ഒഴുകിയെത്തിയ ആ നാദവിസ്മയം ഇതാ നിങ്ങൾക്കായി.