ജീവിതം മുന്നോട്ട് കൊണ്ടു പോകാനായി അച്ഛനൊപ്പം വേദികളിൽ പാട്ട് പാടുന്ന ഒരു അഞ്ചാം ക്ലാസുകാരി

വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്ന ഈ കൊച്ചു കുടുംബം പാട്ടിലൂടെ തങ്ങളുടെ വേദനകളും കഷ്ടപാടുകളും മറക്കുന്നു. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല സ്വദേശിയായ സന്തോഷിൻ്റെയും കുടുംബത്തിൻ്റെയും ഉപജീവന മാർഗ്ഗം സംഗീത പരിപാടികളാണ്. അച്ഛൻ്റെ കൂടെ മകൾ സനിഗയും ആറ് വയസ്സു മുതൽ നിരവധി സ്റ്റേജുകളിൽ പാടി വരികയാണ്.

സിനിമയിൽ പാടാൻ ആഗ്രഹമുണ്ടെന്നും സ്വന്തമായി ഒരു വീട് വയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഈ കൊച്ചു പാട്ടുകാരി പറയുന്നു. മോളുടെ ആഗ്രഹങ്ങൾ നടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. വളർന്ന് വരുന്ന ഈ കുരുന്ന് ഗായികയ്ക്ക് അവസരങ്ങൾ നൽകി കൈപിടിച്ചുയർത്തണം. ടിവി ചാനലുകളിലെ മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ മോൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top