മലർക്കൊടി പോലെ.. ജാനകിയമ്മയുടെ പാട്ടുമായി വന്ന് ഹൃദയം കീഴടക്കിയ കൊച്ചു പാട്ടുകാരി..

ഇത് സനിഗ സന്തോഷ് എന്ന കൊച്ചു വാനമ്പാടിയാണ്. അച്ഛൻ്റെ ഒപ്പം വേദികളിൽ പാട്ട് പാടി വരുന്ന ഈ കുട്ടിയെ കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഒരുപാട് ഷെയർ ചെയ്യപ്പെടുകയുണ്ടായി. വാടക വീട്ടിൽ താമസിക്കുന്ന ഈ മിടുക്കി മനോഹരമായി പാടാൻ കഴിവുള്ള ഒരു കൊച്ചു ഗായികയാണ്. ഇങ്ങിനെയുള്ള കുട്ടികൾക്ക് സപ്പോർട്ട് നൽകുകയും അവരെ തീർച്ചയായും നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

നമ്മുടെയെല്ലാം അഭിമാനമായ ഇതിഹാസ ഗായിക ജാനകിയമ്മ പാടിയ മലർക്കൊടി പോലെ എന്ന നിത്യഹരിത ഗാനമാണ് സനിക സന്തോഷ് ഇവിടെ ആലപിക്കുന്നത്. ഈശ്വരാനുഗ്രഹമായി ലഭിച്ച ഈ സംഗീതവുമായി തളരാതെ മുന്നോട്ട് പോകുവാൻ മോൾക്ക് കഴിയട്ടെ. വിഷുക്കണി സിനിമയ്ക്കായി ശ്രീകുമാരൻ തമ്പി സാർ എഴുതി ശ്രീ.സലിൽ ചൗധരി സംഗീതം പകർന്ന ഗാനം.