പിടയുന്നോരെൻ്റെ ജീവനിൽ.. രൂപ രേവതിയുടെ ഈ വയലിൻ നാദം എത്ര കേട്ടാലും മതിവരില്ല

കഴിഞ്ഞ വർഷം ഇറങ്ങിയ അമ്പിളി സിനിമയിലെ ആരാധിക ഇപ്പോഴും പലരും പാടി നടക്കുന്ന ഒരു മനോഹര ഗാനമാണ്. കുറെ കാലത്തിന് ശേഷം ഹൃദയത്തെ സ്പർശിക്കുന്ന വളരെ നല്ലൊരു ഗാനം തന്നെ നമുക്ക് ലഭിച്ചു. ഒരുപാട് ഓർമകളിലേയ്ക്ക് നമ്മളെയെല്ലാം കൂട്ടിക്കൊണ്ടു പോകുന്ന ഈ ഗാനം ഇനി വരും നാളുകളിലും ആസ്വാദകരുടെ ഹൃദയം കീഴടക്കും.

പ്രശസ്ത വയലിനിസ്റ്റായ രൂപ രേവതിയുടെ ഒരു അസാധ്യ വയലിൻ പ്രകടനം ആസ്വദിക്കാം. ഈ ഗാനം പല ഗായകരും പാടിയത് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായ ഒരു വയലിൻ സംഗീതത്തിൽ കേൾക്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. വിനായക് ശശികുമാറിൻ്റെ ഗാനരചനയ്ക്ക് വിഷ്ണു വിജയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് സന്തോഷും മധുവന്തി നാരായണനും ചേർന്നാണ് സിനിമയിൽ പാടിയത്.

Scroll to Top