ഇതൊന്ന് കേട്ട് കഴിഞ്ഞാൽ ഈ സഹോദരിയെ അഭിനന്ദിക്കാതെ പോകാൻ നമുക്ക് കഴിയില്ല..

സോഷ്യൽ മീഡിയയുടെ വരവോടെ കഴിവുള്ള ആർക്കും അവരുടെ പ്രകടനങ്ങൾ വളരെ പെട്ടെന്ന് തന്നെ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കഴിയുന്നു. പാട്ട്,അഭിനയം,ചിത്രരചന തുടങ്ങി കലാപരമായ കഴിവുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ന് പലരും ശ്രദ്ധിക്കപ്പെടുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. മികച്ച പ്രകടനങ്ങൾക്ക് സോഷ്യൽ മീഡിയ എന്നും നിറഞ്ഞ പ്രോത്സാഹനം നൽകാറുണ്ട്.

സ്വതസിദ്ധമായ ആലാപന മാധുരിയുമായി ഒരു പുതിയ ഗായിക കൂടി കടന്നു വരികയാണ്. ദേവിപ്രിയ പ്രദീപ് എന്ന ഈ അനുഗൃഹീത ഗായികയുടെ സ്വരമാധുരി തീർച്ചയായും നിങ്ങളൊന്ന് കേൾക്കണം. വീടിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ട ഗായികയല്ല ഈ കലാകാരിയെന്ന് നിസംശയം നമുക്ക് പറയാം. ജാനകിയമ്മയുടെ എക്കാലത്തെയും മനോഹരമായ ഒരു ഗാനമാണ് ദേവിപ്രിയ ആലപിക്കുന്നത്.