ലിബിൻ സ്കറിയ ആലപിച്ച ഹൃദയസ്പർശിയായ ഗാനം.. മാസ്മരികമായ ശബ്ദത്താൽ വീണ്ടും അദ്ഭുതപ്പെടുത്തി

ചാനൽ മ്യൂസിക്ക് റിയാലിറ്റി ഷോകളിൽ തരംഗം സൃഷ്ടിച്ച സരിഗമപയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ഗായകനാണ് ലിബിൻ സ്കറിയ. സുന്ദരമായ ശബ്ദമാധുരിയിൽ ഇഷ്ട ഗാനങ്ങൾ ലിബിൻ ആലപിക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി പോകും. അത്രയ്ക്കും മനോഹരമായാണ് ഓരോ ഗാനങ്ങളും ലിബിൻ പാടുന്നത്. സംഗീത ലോകത്ത് ഉയരങ്ങളിലെത്താൻ ഈ അനുഗ്രഹീത ഗായകന് കഴിയട്ടെ.

ലിബിൻ്റെ ആലാപനത്തിൽ പുറത്ത് വന്ന ഹൃദയസ്പർശിയായ ഈ ഗാനം ഏവർക്കുമായി സമർപ്പിക്കുന്നു. ഒന്നും ഞാൻ നേടിയതല്ല ഇതൊന്നുമെൻ കഴിവുകളല്ല എന്ന് തുടങ്ങുന്ന ഈ ഗാനം നല്ല ഫീലോടെയാണ് ലിബിൻ ആലപിക്കുന്നത്. അർത്ഥവത്തായ വരികളും അതിന് അനുയോജ്യമായ സംഗീതവും നൽകിയത് പ്രിയ കലാകാരനായ എബി വെട്ടിയാറാണ്. അദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനമിതാ ആസ്വദിക്കാം.