ഡോറ എന്ന കാർട്ടൂൺ കഥാപാത്രത്തിന് ശബ്ദം നൽകുന്ന കലാകാരി ഇതാ കോമഡി ഉത്സവത്തിൽ

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കാർട്ടൂൺ കഥാപാത്രമാണ് ഡോറ. പലപ്പോഴും ഈ ശബ്ദം ആരുടേതാണ് എന്ന് നമ്മൾ ചിന്തിക്കാറുണ്ട്. കുട്ടികളെ പോലെ തന്നെ മുതിർന്നവർക്കും ഡോറയെ ഒരുപാട് ഇഷ്ടമാണ്. ആ ശബ്ദത്തിന് പിന്നിലെ കലാകാരി ഇതാ ഫ്ലവേഴ്സ് ടിവിയുടെ ജനപ്രിയ പ്രോഗ്രാമായ കോമഡി ഉത്സവത്തിൻ്റെ വേദിയിൽ എത്തിയിരിക്കുന്നു.

അഞ്ച് വയസ്സ് മുതൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റായി കലാംഗത്ത് തുടരുന്ന നിമ്മി ഹർഷന് ഇതാ കോമഡി ഉത്സവത്തിൻ്റെ സ്നേഹാദരവ്. ഇനിയും ഇതുപോലെ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാൻ ഈ കലാകാരിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. കഴിഞ്ഞ വർഷം ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത ഈ സുവർണ്ണ നിമിഷം വീണ്ടും പ്രിയപ്പെട്ടവർക്കായി സമർപ്പിക്കുന്നു. യൂട്യൂബിൽ പത്ത് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.