കണ്ണീർ പൂവിൻ്റെ.. കണ്ണ് നനയിക്കുന്ന ഫീലോടെ പ്രിയ ഗായകൻ കണ്ണൂർ ഷെരീഫ് പാടിയപ്പോൾ

ശ്രീ.മോഹൻലാലിൻ്റെ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത ഒരു ചിത്രമാണ് കിരീടം. സേതുമാധവൻ എന്ന കഥാപാത്രം ഇന്നും ഒരു നൊമ്പരമായി ജനമനസ്സുകളിലുണ്ട്. സിബി മലയിലിൻ്റെ സംവിധാനത്തിൽ പുറത്ത് വന്ന ഈ സിനിമയിൽ ശ്രീ.എം.ജി.ശ്രീകുമാർ ആലപിച്ച കണ്ണീർ പൂവിൻ്റെ എന്ന മനോഹരമായ ഗാനം അന്നും ഇന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഹൃദയസ്പർശിയായ ഗാനങ്ങളിലൊന്നാണ്.

ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ജോൺസൻ മാഷായിരുന്നു ഈ ഗാനത്തിന് സംഗീതം നൽകിയത്. സീ കേരളം ചാനലിലെ സരിഗമപയിൽ ശ്രീ.കണ്ണൂർ ഷെരീഫ് ഈ ഗാനത്തിൻ്റെ കുറച്ചു ഭാഗം പാടുന്നത് ഒന്ന് കേൾക്കാം. ഹൃദയത്തിൽ തട്ടിയാണ് അദ്ദേഹം പാടുന്നത്. മാസ്മരികമായ ഭാവത്തിൽ കണ്ണൂർ ഷെരീഫ് പാടുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു.