ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ.. ഗംഭീരമായ വയലിൻ സംഗീതത്തിലൂടെ ഞെട്ടിച്ച് വേദമിത്ര

ദാസേട്ടൻ പാടിയ കൃഷ്ണ ഭക്തിഗാനങ്ങളിൽ ഇന്നും മലയാളികൾ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നതും വേദികളിൽ സ്ഥിരമായി പാടുന്നതുമായ ചെബൈയ്ക്കു നാദം എന്ന് തുടങ്ങുന്ന മനോഹര ഗാനമിതാ വേദമിത്ര എന്ന പെൺകുട്ടി അസാധ്യമായി വയലിനിൽ വായിക്കുന്നു. പെർഫഷൻ്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കുന്ന വേദമിത്രയുടെ വയലിൻ നാദം അതീവ ഹൃദ്യമാണ്.

മയിൽപ്പീലി എന്ന കൃഷ്ണ ഭക്തിഗാന ആൽബത്തിന് വേണ്ടി നമ്മുടെ ഗാന ഗന്ധർവ്വൻ ഡോ.കെ.ജെ.യേശുദാസ് ആലപിച്ച ഈ സുന്ദര ഗാനത്തിൻ്റെ ഫീൽ നഷ്ടമാകാതെ വയലിൻ നാദത്തിൽ മനോഹരമാക്കിയ വേദമിത്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഹരിമുരളീരവം, ദേവസഭാതലം തുടങ്ങിയ ഗാനങ്ങൾ വയലിൻ വാദനത്തിലൂടെ വിസ്മയിപ്പിച്ച വേദമിത്ര ഈ ഗാനവും പതിവുപോലെ ഗംഭീരമാക്കി.