നീ മുകിലോ എന്ന മനോഹര ഗാനമിതാ അനുഗൃഹീത ഗായിക ലക്ഷ്മിയുടെ ശബ്ദമാധുരിയിൽ

മനു അശോകിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രമായിരുന്നു ഉയരെ. പാർവ്വതി തിരുവോത്ത്, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയ നമ്മുടെ ഇഷ്ട താരങ്ങളെല്ലാം തകർത്ത് അഭിനയിച്ച ഈ സിനിമയിലെ നീ മുകിലോ എന്ന ഗാനം സോഷ്യൽ മീഡിയയിലെ അനുഗൃഹീത ഗായികയായ ലക്ഷ്മി ഇതാ മനോഹരമായി ആലപിച്ചിരിക്കുന്നു.

റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകിയ ഈ ഗാനം സിനിമയിൽ പാടിയത് വിജയ് യേശുദാസും സിത്താര കൃഷ്ണകുമാറും ചേർന്നാണ്. സംഗീതോപകരണങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ എത്ര മനോഹരമായാണ് ലക്ഷ്മി ഈ ഗാനം ആലപിച്ചിരിക്കുന്നത്. നമ്മൾ നൽകുന്ന പ്രോത്സാഹനങ്ങൾ സംഗീത യാത്രയിൽ കൂടുതൽ ഉയരങ്ങളിലെത്താൻ ലക്ഷ്മിയെ സഹായിക്കും.