ഒരു സിനിമാ ഗാനം പോലെ മനസിൽ തങ്ങി നിൽക്കുന്ന മനോഹര ഗാനവുമായി അഭിജിത്ത് കൊല്ലവും അനിറ്റ സെബാഷും

ചില ഗാനങ്ങൾ ഒരുപ്രാവശ്യം കേൾക്കുമ്പോൾ തന്നെ നമുക്ക് പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന അത്തരം ഗാനങ്ങൾക്കൊപ്പം ചേർത്ത് വയ്ക്കാൻ എന്തു കൊണ്ടും കഴിയുന്ന ഒരു ഗാനമിതാ എല്ലാ പ്രിയപ്പെട്ടവർക്കുമായി സമർപ്പിക്കുന്നു. മാമ്പഴക്കാറ്റ് എന്ന പേരിൽ 2017 ൽ റിലീസ് ചെയ്ത ഈ വീഡിയോ ആൽബം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. മലയാളിത്തം തുളുമ്പുന്ന ഇതുപോലെയുള്ള പാട്ടുകൾ ഇനിയുമുണ്ടാകട്ടെ.

പട്ടാളക്കാരനായ ഗാനരചയിതാവ് ശ്രീ.രാജേഷ് റോഷൻ പത്തനാപുരത്തിൻ്റെ സുന്ദരമായ വരികൾക്ക് ശ്രീ.മുരളി അപ്പാടത്തിൻ്റെ അതിമനോഹരമായ സംഗീതം. ശ്രീ.മനോജ് കുന്നിക്കോടാണ് ഈ ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത്. യൂട്യൂബിൽ എകദേശം പതിനാല് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ആൽബം ഇതുവരെ കണ്ടു കഴിഞ്ഞത്. അഭിജിത്തിൻ്റെയും അനിറ്റ സെബാഷിൻ്റെയും മനോഹരമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം.