ആരും ഒരു നിമിഷം അതിശയിച്ച് പോകുന്ന ആലാപന മികവുമായി ലക്ഷ്മി രാകേഷ്..അഭിനന്ദിക്കാൻ വാക്കുകളില്ല

മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചി പാടിയ കാർമുകിൽ വർണ്ണൻ്റെ ചുണ്ടിൽ എന്ന മനോഹര ഗാനമാണ് ലക്ഷ്മി രാകേഷ് അസാധ്യമായി പാടിയിരിക്കുന്നത്. ഈ വീഡിയോ കാണുന്ന ആർക്കും ലക്ഷ്മി എന്ന ഈ അനുഗൃഹീത ഗായികയെ അഭിനന്ദിക്കാതെ പോകാൻ കഴിയില്ല. അത്രയ്ക്കും മനോഹരമായാണ് ലക്ഷ്മി ഈ പാട്ട് ആലപിച്ചിരിക്കുന്നത്. ഇതുപോലെയുള്ള പ്രതിഭകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം.

രഞ്ജിത്തിൻ്റെ സംവിധാനത്തിൽ പ്രിഥിരാജും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ നന്ദനം എന്ന ചിത്രത്തിനായി ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് രവീന്ദ്രൻ മാഷായിരുന്നു സംഗീതം നൽകിയത്. ആസ്വാദക ലക്ഷങ്ങളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഈ സുന്ദര ഗാനം സോഷ്യൽ മീഡിയയിലെ മികച്ച ഗായിക ലക്ഷ്മി രാകേഷിൻ്റെ സ്വരമാധുരിയിൽ ആസ്വദിക്കാം. ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേയ്ക്ക് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുത്.