വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയ പ്രിയ ഗായകൻ പ്രമോദ് പന്തളത്തിൻ്റെ ഒരു തകർപ്പൻ പെർഫോമൻസ്

മഴവിൽ മനോരമയുടെ തകർപ്പൻ കോമഡി എന്ന പ്രോഗ്രാമിൽ അനുഗൃഹീത ഗായകനായ പ്രമോദ് പന്തളം പങ്കെടുത്ത പെർഫോമൻസ് നിങ്ങൾക്കായി സമർപ്പിക്കുന്നു. വീട്ടിരുന്ന് പാടി ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്ന ഇദ്ദേഹത്തിൻ്റെ പല ഗാനങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയിട്ടുണ്ട്. നല്ല ശബ്ദവും ആലാപന മികവും ഒത്തു ചേർന്ന ഈ ഗായകൻ്റെ കഴിവ് കാണാതെ പോകരുത്.

തൻ്റെ പാട്ട് വീഡിയോകൾ പലതും വൈറലായിട്ടുണ്ടെങ്കിലും വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പ്രമോദ് പറയുന്നു. കണ്ണ് നിറഞ്ഞ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഒരു നിമിഷം മനസിനെ നൊമ്പരപ്പെടുത്തി. തകർപ്പൻ കോമഡിയിൽ അദേഹം പാടിയ ഗാനങ്ങളെല്ലാം വളരെ മനോഹരമായിരുന്നു. പ്രമോദ് പന്തളത്തിൻ്റെ ഗാനാലാപനത്തിന് എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അഭിനന്ദനം അറിയിച്ചു.