എത്ര പൂക്കാലമിനി.. ഉമ്മയും മകളും ചേർന്ന് പാടി തകർത്തു..ഇതൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്

ഷെമീന കാസിമും മകളും ചേർന്ന് പാടി മനോഹരമാക്കിയ ഒരു കിടിലൻ പെർഫോമൻസ് ആസ്വദിക്കാം. സ്മ്യൂൾ ആപ്ലിക്കേഷനിലൂടെയാണ് രണ്ട് പേരും പാടി തകർത്തത്. എത്ര പൂക്കാലമിനി എത്ര മധുമാസം എന്ന് തുടങ്ങുന്ന മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ഒരു ഗാനമാണ് ഉമ്മയും മകളും കൂടി ഗംഭീരമായി ആലപിച്ചത്. നിങ്ങളുടെ പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഈ വീഡിയോ സമർപ്പിക്കുന്നു.

ദിനംപ്രതി എത്രയെത്ര കഴിവുള്ള ഗായകരാണ് സോഷ്യൽ മീഡിയയിലൂടെ നമ്മളെ അദ്ഭുതപ്പെടുത്തി കൊണ്ട് ഉയർന്ന് വരുന്നത്. കഴിവുള്ളവർക്ക് അവരുടെ കലാപ്രകടനങ്ങൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനുള്ള നല്ലൊരു വേദിയാണ് സോഷ്യൽ മീഡിയ. ഇതുപോലെയുള്ള അനുഗ്രഹീതരായ പ്രതിഭകൾ ഇനിയുംഒരുപാട് ഉയർന്ന് വരട്ടെ. രാക്കുയിലിൻ രാഗസദസ്സിൽ എന്ന മലയാള സിനിമയ്ക്ക് വേണ്ടി ശ്രീ.എസ്.രമേശൻ നായർ എഴുതിയ വരികൾക്ക് സംഗീതം നൽകിയത്
ശ്രീ.എം.ജി.രാധാകൃഷ്ണനായിരുന്നു.