ചന്ദനമണിവാതിൽ.. ഹൃദയം കവരുന്ന മനോഹരമായ പുല്ലാങ്കുഴൽ നാദവുമായി മിനി മനോജ്

മലയാളത്തിൻ്റെ പ്രിയ ഗായകൻ ശ്രീ.ജി.വേണുഗോപാൽ പാടി അനശ്വരമാക്കിയ ഈ അതിമനോഹരമായ ഗാനത്തിന് പുല്ലാങ്കുഴൽ നാദവുമായി ഇതാ ഒരു അനുഗൃഹീത കലാകാരി. മിനി മനോജ് എന്ന ഈ കലാകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ് ഈ വേണുനാദത്തിന് അഭിനന്ദനവുമായി എത്തിയത്. ഷെയർ ചെയ്തും നല്ല അഭിപ്രായം അറിയിച്ചും ആസ്വാദകർ ഈ പെർഫോമൻസ് ഏറ്റെടുത്തു.

പി.കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത മരിക്കുന്നില്ല ഞാൻ എന്ന ചിത്രത്തിന് വേണ്ടി ശ്രീ.ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ വരികൾക്ക് രവീന്ദ്രൻ മാസ്റ്ററായിരുന്നു സംഗീതം നൽകിയത്. ജി.വേണുഗോപാലിൻ്റെ വശ്യമായ ആലാപനത്തിൽ എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം അന്നും ഇന്നും നമ്മളുടെ പ്രിയപ്പെട്ട ഒരു ഗാനമാണ്. മിനി മനോജിൻ്റെ ഈ വേണുനാദം ഇഷ്ടമായാൽ ഈ കലാകാരിയെ ഒന്ന് പ്രോത്സാഹിപ്പിക്കുക.