തുളസിക്കതിർ പാട്ട് പാടി മനം കവർന്ന് ഇതാ ഒരു അച്ഛനും മകളും. രണ്ട് പേരും ചേർന്ന് തകർത്തു.

ലോകമലയാളികളുടെ ഹൃദയം കവർന്ന തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഭക്തിഗാനം പ്രശാന്ത് പുതുക്കരിയും മകളായ വൈഗ ലക്ഷ്മിയും ചേർന്ന് മനോഹരമാക്കി. ബാക്ഗ്രൗണ്ട് മ്യൂസിക്കില്ലാതെ തന്നെ രണ്ടു പേരുടെയും ആലാപനം കേൾക്കാൻ വളരെ മനോഹരമായിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ അച്ഛൻ്റെയും മകളുടെയും പാട്ട് വീഡിയോ ഇതാ നിങ്ങൾക്കായി..

വിനയൻ്റെ സംവിധാനത്തിൽ സെന്തിൽ കൃഷ്ണ മണിച്ചേട്ടനായി അഭിനയിച്ച് തകർത്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ പാടിയ ഗായകനാണ് ശ്രീ.പ്രശാന്ത് പുതുക്കരി. അദ്ദേഹവും മകളും ഈ ഗാനം എത്ര സുന്ദരമായാണ് ആലപിക്കുന്നത്. അച്ഛനെ പോലെ മകളും സംഗീത രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.