ഇത്ര മനോഹരമായി പാടുന്ന ഈ പയ്യൻ്റെ പാട്ട് കേട്ടാൽ ആരാണ് ലൈക്ക് ചെയ്യാതിരിക്കുക.. ഗംഭീരം

കഴിവുണ്ടായിട്ടും അറിയപ്പെടാതെ പോകുന്ന ഒത്തിരി കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. ചിലർക്ക് വേദികളിലും സിനിമകളിലും അവസരം ലഭിക്കുമ്പോൾ മറ്റു ചിലർക്കാകട്ടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ നല്ല വേദികൾ ലഭിക്കാതെ പോകുന്നു. ഇങ്ങിനെയുള്ളവരെ സപ്പോർട്ട് നൽകി ഉയർത്തി കൊണ്ടു വരാൻ നാം ഓരോരുത്തർക്കും തീർച്ചയായും കഴിയും

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കഴിവുള്ള പ്രതിഭകൾക്ക് നല്ലൊരു വേദി തന്നെയാണ്. പലരും ഇന്ന് ശ്രദ്ധിക്കപ്പെട്ടതിൽ നവമാധ്യമങ്ങൾക്ക് നിസ്തുലമായ പങ്കുണ്ട്. ഈ സഹോദരൻ്റെ ഗാനം ഒന്ന് കേൾക്കുക. ഇത്രയും നന്നായ് പാടുന്ന ഈ അനുഗൃഹീത ഗായകർക്കാണ് നമ്മൾ സപ്പോർട്ട് നൽകേണ്ടത്. അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ അഴലിൻ്റെ ആഴങ്ങളിൽ എന്ന സൂപ്പർഹിറ്റ് ഗാനം ഇതാ ഈ സഹോദരൻ്റെ മനോഹര ശബ്ദത്തിൽ കേൾക്കാം.