മുരളി അപ്പാടത്തിൻ്റെ സംഗീതത്തിൽ സനിഗ മോൾ ആദ്യമായി പാടിയ ആൽബം സോങ്ങ് ഇതാ നിങ്ങൾക്കായി

റൈറ്റ് വിഷൻ ന്യൂസ് ചാനലിൻ്റെ വാർത്തയിലൂടെയും നവമാധ്യമങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട കൊച്ചു ഗായിക സനിഗ മോൾ ആദ്യമായി പാടിയ ആൽബം സോങ്ങ് പുറത്തിറങ്ങി. സനിഗ മോളുടെ വീഡിയോകൾ വൈറലായതോടെ ഒത്തിരി ആളുകൾ ഈ കുഞ്ഞ് ഗായികയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഒരു മനോഹര ഗാനം സ്റ്റുഡിയോയിൽ പാടാനുള്ള ഭാഗ്യം സനിഗ മോൾക്ക് ലഭിച്ചിരിക്കുന്നു.

ശ്രീജ അനിൽകുമാർ എഴുതിയ വരികൾക്ക് മുരളി അപ്പാടത്താണ് സംഗീതം ഒരുക്കിയത്. ഇതൊരു നല്ല തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു. മോൾക്ക് ഇനിയും ഇതുപോലെ ഒരുപാട് അവസരങ്ങൾ വന്നു ചേരട്ടെ. അറിയപ്പെടാതെ പോകുന്ന ഗായകർക്ക് പാടാൻ അവസരം നൽകി പ്രോത്സാഹിപ്പിക്കുന്ന സംഗീത സംവിധായകനായ ശ്രീ.മുരളി അപ്പാടത്തിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.