മഞ്ഞണിപ്പൂനിലാവുമായി ഒരു രണ്ടാം ക്ലാസുകാരി.. ഈ കൊച്ചു ഗായികയെ പ്രോത്സാഹിപ്പിക്കാം

പാടാൻ കഴിവ് ലഭിക്കുന്നവർ എത്ര ഭാഗ്യം ചെയ്തവരാണ്. ഒരു മൂളി പാട്ട് പോലും പാടി നോക്കാത്തവർ ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. സംഗീതത്തെ അത്രത്തോളം നമ്മൾ ഇഷ്ടപ്പെടുന്നു. സുഖത്തിലും ദു:ഖത്തിലും പാട്ടിനെ നെഞ്ചോട് ചേർക്കുന്നവർക്കായി ഇതാ ഒരു കൊച്ചു വാനമ്പാടിയുടെ ഗാനം സമർപ്പിക്കുന്നു. വളർന്ന് വരുന്ന ഈ കുഞ്ഞ് ഗായികയെ നമുക്ക് പ്രോത്സാഹിപ്പിക്കാം.

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവ്വണ അരുൺ എന്ന മിടുക്കിയുടെ പാട്ട് വീഡിയോ ആണ് നിങ്ങൾക്കായി ഇവിടെ പങ്കുവയ്ക്കുന്നത്. നീലേശ്വരം പുതുക്കൈ ഗവൺമെൻ്റ് യു.പി.സ്കൂളിൽ പഠിക്കുന്ന ഈ മോളുടെ ആലാപനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു. മഞ്ഞണിപ്പൂനിലാവ് എന്ന് തുടങ്ങുന്ന മലയാളത്തിലെ ഒരു അനശ്വര ഗാനമാണ് പാർവ്വണ അരുൺ ആലപിച്ചിരിക്കുന്നത്.