ഈ സുന്ദരി കുഞ്ഞാവയുടെ പാട്ടൊന്ന് കേൾക്കണേ.. ഈ മിടുക്കി ഭാവിയിൽ വലിയൊരു പാട്ടുകാരിയാകട്ടെ

പാട്ടിൻ്റെ ലോകത്തേയ്ക്ക് ചുവടുവച്ച് ഇതാ ഒരു കൊച്ചു ഗായിക കൂടി കടന്ന് വരികയാണ്. നിരഞ്ജന മോൾ പാടിയ ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നീ ഹിമമഴയായി എന്ന് തുടങ്ങുന്ന ഗാനമാണ് ഈ കൊച്ചു മിടുക്കി സുന്ദരമായി ആലപിച്ചിരിക്കുന്നത്. ചെറു പുഞ്ചിരിയോടെ നിരഞ്ജന ഈ ഗാനം പാടുന്നത് കേൾക്കാനും കാണാനും വളരെ മനോഹരമായിരിക്കുന്നു.

ടോവിനോ തോമസ്, സംയുക്ത മേനോൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയിലെ ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത് ബി.കെ.ഹരിനാരായണനും സംഗീതം പകർന്നത് കൈലാസ് മേനോനും ആയിരുന്നു. ഹരിശങ്കറും നിത്യ മാമ്മനും ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്. നിരഞ്ജന മോളുടെ കുഞ്ഞു ശബ്ദത്തിലൂടെ ഇതാ ഈ ഗാനം നമുക്ക് ആസ്വദിക്കാം.