മീര ടീച്ചർ പാടിയ ഗാനം കേട്ട് സുജാത ചേച്ചിയുടെ കണ്ണുകൾ വരെ നിറഞ്ഞു പോയി..

ആഴക്കടലിൻ്റെ അങ്ങേക്കരയിലായി എന്ന് തുടങ്ങുന്ന ജാനനകിയമ്മ പാടി ഗംഭീരമാക്കിയ ഗാനം സരിഗമപ വേദിയിൽ മീര ടീച്ചർ പാടിയ സുന്ദര നിമിഷം ഇതാ എല്ലാ പ്രിയപ്പെട്ടവർക്കുമായി വീണ്ടും സമർപ്പിക്കുന്നു. മീര ടീച്ചറുടെ മനോഹര ശബ്ദത്തിലും ആലാപനത്തിലും ഈ ഗാനമൊന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ തോന്നി പോകും.

സുജാത ചേച്ചിയെ പോലെ തന്നെ പ്രേക്ഷകരുടെയും കണ്ണുകൾ ഒരു നിമിഷം ഈറനണിഞ്ഞ മീര ടീച്ചറുടെ സുന്ദരമായ ആലാപനം നമുക്ക് ഒരിക്കൽ കൂടി ആസ്വദിക്കാം. ലാൽ ജോസിൻ്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ചാന്ത്പൊട്ട് എന്ന സിനിമയ്ക്കായി ശ്രീ.വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയ വരികൾക്ക് ശ്രീ.വിദ്യാസാഗറിൻ്റെ മനോഹര സംഗീതം. ജാനകിയമ്മ ആലപിച്ച ഈ ഗാനമിതാ മീര ടീച്ചറുടെ ശബ്ദത്തിൽ…