അനുഗൃഹീത ഗായിക ചിത്ര അരുണിൻ്റെ ശബ്ദമാധുരിയിൽ ഇതാ അതിമനോഹരമായ ഒരു ലളിതഗാനം…

മനസ്സിൽ ഒരു കുളിർക്കാറ്റ് വീശിയ അനുഭൂതി പകരുന്ന എത്ര കേട്ടാലും മതിവരാത്ത ഒരു സുന്ദര ഗാനം. ശബ്ദ ഭംഗി കൊണ്ടും മികച്ച ആലാപനം കൊണ്ടും പ്രിയ ഗായിക ചിത്ര അരുൺ ഈ ഗാനം മനോഹരമാക്കി. ഒറ്റ പ്രാവശ്യം കേൾക്കുമ്പോൾ തന്നെ ഏറെ ഇഷ്ടം തോന്നിപ്പിക്കുന്ന ഈ ഗാനം സമ്മാനിച്ച പ്രതിഭകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

രാജേഷ് അത്തിക്കയത്തിൻ്റെ സുന്ദരമായ ഗാനരചനയ്ക്ക് മാസ്മരികമായ സംഗീതം നൽകിയത് പ്രിയ സംഗീത സംവിധായകനായ ജോജി ജോൺസാണ്. പഴയകാലത്തേയ്ക്ക് നമ്മുടെ മനസ്സിനെ കൊണ്ടു പോകുന്ന ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയും ഒരുപാട് ഉണ്ടാകട്ടെ. മലയാള സംഗീതത്തിൻ്റെ ആ പഴയ വസന്തകാലം തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

Scroll to Top