ഒന്നാം രാഗം പാടി.. ആഹാ എത്ര നല്ല ശബ്ദം.. ഈ പാട്ടുകാരി സൂപ്പറാണ്.. ഇത് കേൾക്കാതെ പോകരുത്

ദിനംപ്രതി എത്ര നല്ല ഗായകരാണ് സമൂഹമാധ്യമങ്ങളിലൂടെ പാട്ട് പാടി ഉയർന്ന് വരുന്നത്. മികച്ച പ്രകനങ്ങൾ കണ്ടാൽ പ്രോത്സാഹിപ്പിക്കാൻ നമ്മൾ മടി കാണിക്കാറില്ല. പല ഗായകരെയും അത്തരത്തിൽ നല്ല സപ്പോർട്ട് നൽകി സംഗീതപ്രേമികൾ നെഞ്ചോട് ചേർക്കാറുണ്ട്. ഇവിടെയിതാ പാർവതി ജഗീഷ് എന്ന കലാകാരി പാടിയ ഒരു ഗാനം നമുക്ക് ആസ്വദിക്കാം.

മോഹൻലാൽ, സുമലത, പാർവ്വതി തുടങ്ങിയ താരങ്ങൾ അഭിനയിച്ച തൂവാനത്തുമ്പികൾ എന്ന സിനിമയിലെ ഒന്നാം രാഗം പാടി എന്ന ഗാനമാണ് ഈ സഹോദരി അതിമനോഹരമായി പാടുന്നത്. സംഗീതോപകരണങ്ങളുടെ സഹായമില്ലാതെ കിടിലനായി പാടിയ പാർവതിയുടെ വീഡിയോ നിങ്ങൾ കാണാതെ പോകരുത്. സിനിമയിൽ ഈ ഗാനം പാടിയത് ജി.വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥിൻ്റെ സംഗീതം.