വിടമാട്ടെ.. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി കിങ്ങിണി ശിവാനി.. ആരും ലൈക്ക് ചെയ്ത് പോകുന്ന ഗംഭീര പ്രകടനം

പാലക്കാട് നിന്നും ഇതാ ഒരു കൊച്ചു കലാകാരി ഗംഭീരമായ അഭിനയത്തിലൂടെ ഏവരെയും വിസ്മയിപ്പിക്കുകയാണ്. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഒരു മനോഹരമായ രംഗമാണ് കിങ്ങിണി ശിവാനി അവതരിപ്പിക്കുന്നത്. കുറച്ചേയുളളുവെങ്കിലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.

മോളുടെ ഈ അഭിനയത്തെ കുറിച്ച് പലരും നല്ല അഭിപ്രായങ്ങളാണ് വീഡിയോക്ക് താഴെ പങ്കുവെച്ചിരിക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന കിങ്ങിണി ശിവാനിയുടെ ടിക് ടോക് പ്രകടനങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കാറുണ്ട്. അഭിനയം മാത്രമല്ല നന്നായി പാട്ട് പാടാൻ കഴിവുള്ള കുട്ടിയാണ് കിങ്ങിണി ശിവാനി. നേരത്തെ തന്നെ ഈ മോൾ പാടിയ ഗാനങ്ങൾ പലതും നവമാധ്യമങ്ങളിൽ വൈറലായിരുന്നു.