മുതിർന്നവർ പോലും പാടാൻ ഒന്ന് മടിക്കുന്ന മനോഹര ഗാനവുമായി ആരണ്യക്കുട്ടി

ഇന്ത്യയുടെ അഭിമാനമായ മഹാഗായകൻ ശ്രീ.മുഹമ്മദ് റാഫി സാർ ആലപിച്ച വളരെ പ്രശസ്തമായ ഓ ദുനിയാ കേ റഖ് വാലേ എന്ന് തുടങ്ങുന്ന ഗാനം ആരണ്യ മോൾ എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്. ഒരു നിമിഷം നമ്മൾക്ക് അദ്ഭുതം തോന്നിപ്പിക്കുന്ന രീതിയിൽ പാടി മനോഹരമാക്കിയ ആരണ്യ മോളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഈ കൊച്ചു പ്രായത്തിൽ ഇതുപോലെയുള്ള ഗാനങ്ങൾ പാടുക എന്ന് പറഞ്ഞാൽ നിസാര കാര്യമല്ല. മോളുടെ ഉള്ളിലുള്ള സംഗീതത്തെ കൂടുതൽ പരിശീലനത്തിലൂടെ മികവുറ്റതാക്കാൻ തീർച്ചയായും മാതാപിതാക്കൾ ശ്രദ്ധിക്കണം. കോമഡി ഉത്സവത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യവും ആരണ്യക്കുട്ടിയ്ക്ക് ലഭിച്ചിരുന്നു. ഈ മിടുക്കിയുടെ ആലാപനം നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു. സംഗീതത്തിൽ മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.