എന്റെ പ്രണയം തുറന്നു പറഞ്ഞാൽ ഞങ്ങൾ തമ്മിലുള്ള സൗഹൃദം നഷ്ടപെടുമോന്നുള്ള ഭയം എനിക്കുണ്ടായിരുന്നു

രചന : പ്രവീൺ ചന്ദ്രൻ

ഐ ലവ് യൂ…

❤❤❤❤❤❤❤❤

“ഡാ ഇന്ന് വാലന്റൈൻസ് ഡേ ആണ് നിനക്ക് ആരോടെങ്കിലും പ്രണയം ഉണ്ടേൽ തുറന്ന് പറയാൻ പറ്റിയ സമയമാണ്… ഇന്നാവുമ്പോ മറുപടി നോ ആണേലും നിനക്ക് വാലന്റൈൻസ് ഡേ പേര് പറഞ്ഞ് പറ്റിച്ചതാന്ന് പറഞ്ഞ് രക്ഷപെടുകയും ചെയ്യാം… എങ്ങനുണ്ട് എന്റെ ഐഡിയ?”

അവൾ പറഞ്ഞത് കേട്ട് ഞാനവളെ ഒന്ന് സൂക്ഷിച്ച് നോക്കി.. പതിവിലും സുന്ദരിയായിരിക്കുന്നു ഇന്നവൾ… ഞങ്ങൾ തമ്മിൽ സൗഹൃദത്തിലായിട്ട് രണ്ട് വർഷത്തോളമായിരുന്നു…

ഡിഗ്രി ഫസ്റ്റ് ഇയർ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം… പെട്ടെന്ന് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു..

എന്തും തുറന്ന് പറയാവുന്ന ഒരു സുഹൃത്ത് എന്നതിലുപരി അവളെന്റെ ആരൊക്കെയോ ആയിരുന്നു…

എനിക്കവളോട് പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് കള്ളം പറയാനൊക്കില്ലല്ലോ..

ആയിരുന്നു എന്നു പറയാനായി ആ പ്രണയം എന്നിലവസാനിച്ചിട്ടുമില്ല… എന്റെ ഹൃദയത്തിലെ ഒരു കോണിലായ് ഞാനൊളിപ്പിച്ച അവളോടുള്ള പ്രണയം അതിന്റെ ആഴമെന്തെന്ന് അവൾക്കറിയില്ലല്ലോ?

പക്ഷെ അത് തുറന്ന് പറഞ്ഞാൽ ഞങ്ങൾ തമ്മിലുള്ള സൗഹൃദം നഷ്ടപെടുമോന്നുള്ള ഭയമാണ് എന്നെ അതിൽ നിന്നും ഇത്ര നാളും അകറ്റി നിർത്തിയിരുന്നത്…

” എന്താടാ ഇത്ര ആലോചിക്കുന്നത്? ഉം.. അപ്പോ ഏതോ ലൈനിൽ വീണിട്ടുണ്ട് അല്ലേ? പറയ് പറയ് ആരാ?”

അവളുടെ ആ ചോദ്യം എന്നെ വീണ്ടും ടെൻഷനിലാക്കി…

ഇനിയും കാത്തു നിന്നിട്ട് കാര്യമില്ലാന്ന് എനിക്കും തോന്നി.. അവൾ പറഞ്ഞത് പോലെ അവളുടെ ഉത്തരം നോ ആണേൽ തമാശയാണെന്ന് പറഞ്ഞ് രക്ഷപെടുകയും ചെയ്യാം…

“ശരിയാണ്.. എനിക്ക് ഒരാളോട് പ്രണയം ഉണ്ട്”

ഞാനത് പറഞ്ഞതും അവൾ അത്ഭുതത്തോടെ എന്നെ നോക്കി..

“ആഹാ… എടാ കള്ളാ.. എന്നിട്ടാണോ നീയിത്ര നാളും എന്നോട് പറയാതിരുന്നത് ..പറ.. ആരാ അത്.. ?”

ഈശ്വരാ കുടുങ്ങിയല്ലോ ? എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.. അത് വരെയില്ലാത്ത ഒരു ഭയം…

” ഒന്ന് പറയണുണ്ടോ ചെക്കാ നീ? എന്റെ ക്യൂരിയോസിറ്റി കൂട്ടാതെ…”

” എന്റെ പ്രണയം നീയാണ് പെണ്ണെ… എനിക്കിഷ്ടമാണ് നിന്നെ.. മറ്റെന്തിനേക്കാളും… ”

ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു…

അവളുടെ പ്രതികരണമറിയാൻ ഞാനവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തന്നെ നിന്നു…

അവൾ പെട്ടെന്ന് ഷോക്കേറ്റത് പോലെയായെങ്കിലും അല്പ സമയത്തിന് ശേഷം അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു…

“ശരിക്കും… നീ പറഞ്ഞത് കാര്യമായിട്ടാണോടാ”

അവൾ ആശ്ചര്യത്തോടെ ചോദിച്ചു…

“അതെ… ” ഞാനുറപ്പിച്ച് പറഞ്ഞു…

ഞാൻ പറഞ്ഞത് കേട്ട് അവൾ അല്പനേരം ചിന്താവിഷ്ടയായി…

അത് കണ്ടപ്പോൾ എനിക്കും എന്തോ പന്തികേട് തോന്നി…

ഇഷ്ടപെടാത്തത് മുഖത്തടിച്ചത് പോലെ പറയുന്ന സ്വഭാവം ആണ് അവളുടേതെന്ന് അറിയാവുന്നത് കൊണ്ട് എനിക്ക് അല്പം ഭയമുണ്ടായിരുന്നു..

പക്ഷെ ഞാനെന്തും നേരിടാൻ തയ്യാറായി നിന്നു..

പക്ഷെ വീണ്ടും അവളുടെ മൗനം നീണ്ടപ്പോൾ ഞാൻ ചോദിച്ചു…

“എന്തേ നീ ഒന്നും പറഞ്ഞില്ല… ഇഷ്ടമല്ലെങ്കിൽ തുറന്ന് പറഞ്ഞോളൂ.. എനിക്ക് പ്രശ്നമില്ല…”

അത് കേട്ട് അവൾ എന്റെ അരികിലേക്ക് വന്നു..

” ഭാഗ്യം നീ ഇപ്പോഴെങ്കിലും പറഞ്ഞത്… കുറച്ച് കഴിഞ്ഞിട്ടായിരുന്നേൽ ഞാൻ ആ രോഹിത്തിനോട് ഐലവ്യൂ പറഞ്ഞേനെ… ഇനിപ്പോ അവനോട് പോയ് പണിനോക്കാൻ പറ.. എനിക്ക് നീ മതി..

ഐ ലവ്യൂ ഡിയർ….”

അവൾ പറഞ്ഞത് കേട്ട് അന്തം വിട്ടത് പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : പ്രവീൺ ചന്ദ്രൻ