ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ സായി ടീച്ചർക്ക് പറയാനുള്ളത്.. വീഡിയോ കാണാം

തങ്കു പൂച്ചേ, മിട്ടു പൂച്ചേ എന്ന വിളി ഇന്ന് കേരളം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. സായി ടീച്ചറുടെ ഓൺലൈൻ ക്ലാസിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മലയാളികൾ ഈ അധ്യാപികയെ നെഞ്ചിലേറ്റി. നിമിഷ നേരം കൊണ്ടാണ് ടീച്ചറുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയം കവർന്ന സായി ടീച്ചർക്ക് എല്ലാവിധ ആശംസകളും.

ആദ്യം വന്ന ട്രോൾ വീഡിയോ ഒരു തമാശയായി എടുത്തുവെന്നും അതിന് പിന്നിലുള്ളവരെ വിളിച്ച് നന്ദി അറിയിക്കുകയും ആ വീഡിയോ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലും വാട്സാപ്പിലും ഷെയർ ചെയ്തുവെന്നും ടീച്ചർ പറയുന്നു. എന്നാൽ പിന്നീട് മോശമായ രീതിയിൽ ട്രോളുകൾ വരാൻ തുടങ്ങിയപ്പോൾ ചെറുതായി വിഷമം തോന്നിയെന്നും സായി ടീച്ചർ പറയുന്നു. മാതൃഭൂമിയ്ക്ക് വേണ്ടി സായി ടീച്ചർ നൽകിയ പ്രത്യേക അഭിമുഖം കാണാം.

Scroll to Top