ദേവസഭാതലം.. അച്ഛൻ്റെയും മകളുടെയും അസാധ്യമായ ആലാപനത്തിൽ.. രണ്ട് പേരും ചേർന്ന് പാടി ഞെട്ടിച്ചു

ഓരോ ദിവസവും എത്രയെത്ര കലാപ്രതിഭകളാണ് നവമാധ്യമങ്ങളിലൂടെ ശ്രദ്ധേയരാകുന്നത്. ഇവരൊക്കെ എവിടെ മറഞ്ഞിരിക്കുകയായിരുന്നു എന്ന് ഒരു നിമിഷം നമുക്ക് തോന്നി പോകും. പ്രായത്തെ പോലും വെല്ലുന്ന രീതിയിലുള്ള പല കഴിവുകളും നമ്മൾ കണ്ടിട്ടുണ്ട്. നല്ല പ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കുന്നവരെ നമ്മൾ എന്നും സപ്പോർട്ട് ചെയ്യാറുണ്ട്.

ഇവിടെ നമുക്ക് ഒരു അച്ഛൻ്റെയും മകളുടെയും ഗംഭീരമായ ആലാപനം ആസ്വദിക്കാം. പ്രശാന്ത് പുതുക്കരിയും മകളായ വൈഗാ ലക്ഷ്മിയും ചേർന്ന് ദേവസഭാതലം എന്ന് തുടങ്ങുന്ന ഗാനം മനോഹരമായി പാടിയിരിക്കുന്നു. അച്ഛനെ പോലെ മകൾക്കും പാടാനുള്ള കഴിവ് ലഭിക്കുക എന്ന് പറഞ്ഞാൽ ഒരു ഭാഗ്യം തന്നെയാണ്. ഭാവിയിൽ നല്ലൊരു ഗായികയായി അച്ഛനും അമ്മയ്ക്കും അഭിമാനമായി ഈ കുട്ടി മാറുമെന്ന കാര്യത്തിൽ സംശയമില്ല.