രാമകഥാ ഗാനലയം.. അതിമനോഹരമായ വയലിൻ സംഗീതവുമായി വേദമിത്ര.. ഈ പെൺകുട്ടിയുടെ കഴിവ് അപാരം..

ഭരതം എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ രാമകഥാ ഗാനലയം എന്ന ഗാനം വയലിൻ നാദത്തിലൂടെ അവതരിപ്പിച്ച് ഇതാ ഒരു പെൺകുട്ടി. വേദമിത്രയുടെ ഈ കഴിവ് ആരെയും അതിശയിപ്പിക്കുന്നതാണ്. ഇത്രയും പെർഫെഷനോടെയും ഭാവത്തോടെയും ഇങ്ങിനൊരു ഗാനം വയലിനിൽ വായിക്കുക എന്നത് അത്ര എളുപ്പമല്ല. ഈ പ്രകടനത്തെ തീർച്ചയായും നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

ഹൃദയസ്പർശിയായ അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും മികച്ച ഗാനങ്ങൾക്കൊണ്ടും ജനഹൃദയങ്ങളിൽ ഇന്നും മായാതെ നിൽക്കുന്ന ഭരതം സിനിമയിലെ ഈ ഗാനം വളരെ മനോഹരമായാണ് വേദമിത്ര വയലിനിൽ വായിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി രവീന്ദ്രൻ മാഷായിരുന്നു ഈ ഗാനത്തിന് സംഗീതം നൽകിയത്. ഈ കൊച്ചു കലാകാരിയുടെ പെർഫോമൻസ് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക.