ദേവിക മോൾ പാടിയ ഈ ഹൃദയസ്പർശിയായ ഗാനം കേട്ടാൽ കണ്ണ് നിറഞ്ഞു പോകും..

കുഞ്ഞു മനം തേങ്ങി എന്ന ആൽബത്തിൽ ദേവിക സുമേഷ് പാടിയ ഒരു ഹൃദയസ്പർശിയായ ഗാനം ഇതാ ആസ്വദിക്കാം. കൊഞ്ചികളിയാടാനൊരു കുഞ്ഞു പെങ്ങളില്ല എന്ന് തുടങ്ങുന്ന ഈ ഗാനം ദേവിക അതിമനോഹരമായാണ് പാടിയിരിക്കുന്നത്. കേൾക്കുമ്പോൾ മനസ്സിൽ നോവ് പടർത്തുന്ന ഈ ഗാനം ഏതൊരാൾക്കും ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയമില്ല.

2018 ൽ റിലീസ് ചെയ്ത ഈ ഗാനം യൂട്യൂബിൽ ഇതുവരെ മുപ്പത് ലക്ഷത്തോളം ആളുകളാണ് കണ്ടത്. ഈ ഗാനത്തിൻ്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഗഫൂർ ചേലക്കര എന്ന കലാകാരനാണ്. സജിത് ശങ്കറാണ് ഇതിൻ്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത്. ഈ ഗാനം ഇതാ ഒരിക്കൽ കൂടി കേൾക്കാം. ഇഷ്ടമായാൽ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത്.