രക്ഷകാ എൻ്റെ പാപഭാരമെല്ലാം.. അതിശയിപ്പിക്കുന്ന വയലിൻ സംഗീതവുമായി ഒരു കൊച്ചു മിടുക്കി

ദാസേട്ടൻ പാടിയ വളരെ പ്രശസ്തമായ ക്രിസ്‌തീയ ഭക്തിഗാനത്തിന് മികച്ച വയലിൻ നാദം ഒരുക്കി വിസ്മയിപ്പിച്ചിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. ഇത്രയും ചെറുപ്പത്തിൽ തന്നെ ഇങ്ങിനൊരു കഴിവ് ലഭിച്ച ഈ മോൾ തീർച്ചയായും ഭാവിയിൽ വലിയൊരു വയലിനിസ്റ്റ് ആകും എന്ന് നിസംശയം നമുക്ക് പറയാൻ സാധിക്കും. അത്രയ്ക്കും മനോഹരമായാണ് ഈ കുട്ടി വയലിൻ വായിക്കുന്നത്.

മാർട്ടിനാ ചാൾസ് എന്ന ഈ കൊച്ചു കലാകാരിയുടെ വയലിൻ നാദം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഈ പ്രകടനം ആസ്വദിച്ച ഓരോരുത്തരും മികച്ച അഭിപ്രായമാണ് പങ്കുവച്ചിരിക്കുന്നത്. ഈ മോളെ പോലെയുളള കുട്ടികളെയാണ് നമ്മൾ പ്രോത്സാഹനം നൽകി കൈപിടിച്ചുയർത്തേണ്ടത്. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.

Scroll to Top