കൊലുസ്സ് തുടർക്കഥയുടെ ആറാം ഭാഗം വായിക്കാം…

രചന : ശീതൾ

“ജീവൻ………..”

അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു…മാഷിന്റെ അടികൊണ്ട് അന്ന് പോയതാ…പിന്നെ ഇന്നാണ് വരവ്…ഈശ്വരാ എന്തിനുള്ള പുറപ്പാടാണാവോ….

ഞാൻ വേഗം നിത്യയെയും കൂട്ടി ബസ്സ്റ്റോപ്പിലേക്ക് പോകാൻ തുടങ്ങി..അപ്പൊ അവൻ ഞങ്ങൾക്ക് മുൻപിൽ തടസ്സമായി നിന്നു..

ഹാ അങ്ങനെ പോയാലോ ശ്രീക്കുട്ടി…നിന്നെക്കാണാൻ വേണ്ടിയല്ലേ ഞാനിപ്പോ ഓടിപ്പാഞ്ഞു വന്നത്….!!!

“ജീ….ജീവൻ മാറിനിൽക്ക് എനിക്ക് പോകണം…വെറുതെ പ്രശ്നം ഉണ്ടാക്കരുത്..”

ആഹാ ശ്രീക്കുട്ടിക്ക് ഇപ്പൊ കുറച്ച് ധൈര്യമൊക്കെ വന്നല്ലോ..എന്താടി ഒരിക്കൽ ഒന്ന് അടിതെറ്റി എന്ന് കരുതി എന്നും അങ്ങനെയാകും എന്ന് കരുതിയോ…!!!

ഞാൻ ഒന്നും മിണ്ടാതെ വെറുപ്പോടെ മുഖം തിരിച്ചു..കോളേജ് ഗേറ്റിന് പുറത്തായതുകൊണ്ട് കുറച്ച് ആൾക്കാർ ഓക്കെ നോക്കുന്നുണ്ട്…

“ജീവൻ…..ഇവളെ വിട്ടേക്ക്…വെറുതെ നീ നിനക്കുള്ള പണി വാങ്ങിച്ചുകൂട്ടണ്ട…”

നിത്യ അതുംപറഞ്ഞ് എന്റെ കൈപിടിച്ചു നടക്കാൻ ഒരുങ്ങി…അപ്പൊത്തന്നെ എന്റെ മറുകയ്യിൽ ജീവൻ പിടുത്തമിട്ടു…

“ഞാനൊന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടാൻ എനിക്കറിയാം ശ്രീക്കുട്ടി…വാ എന്റെകൂടെ..”

ജീവൻ അതുംപറഞ്ഞ് എന്റെ കൈ പിടിച്ചുവലിച്ചു..ഞാൻ കുതറിമാറാൻ ശ്രമിച്ചു..

“ജീവൻ വിട്…കൈ വിടാനാ പറഞ്ഞത്…ഛീ വിടടാ….”

ഞാൻ അവന്റെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു..നിത്യയും എന്നെ അവനിൽനിന്ന് വിടീപ്പിക്കാൻ നോക്കുന്നുണ്ട്… പെട്ടെന്നാണ് ജീവനെ ആരോ ചവിട്ടിവീഴ്ത്തിയത് അവനോടൊപ്പം ഞാനും ഒന്ന് വേച്ചുപോയെങ്കിലും ആരോ എന്നെ താങ്ങിപ്പിടിച്ചിരുന്നു…

ചെറിയൊരു ഇടിമുഴക്കത്തോടെ മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി…ഞാൻ പതിയെ എന്നെ താങ്ങിപ്പിടിച്ച ആളുടെ മുഖത്തേക്ക് നോക്കി..

മാഷ്…കത്തിജ്വലിക്കുന്ന കോപത്തോടെ നിലത്തുവീണുകിടക്കുന്ന ജീവനെ നോക്കി നിൽക്കുന്നു..

“ക്ലാസ്സ്‌ കഴിഞ്ഞാൽ നേരത്തിനും കാലത്തിനും വീട്ടിൽ പോകാൻ അറിയില്ലേടി….??? 😡😡 മാഷ് എന്നെനേരെ നിർത്തി കലിപ്പിൽ എന്നോട് ചോദിച്ചതും ഞാൻ പേടിച്ച് രണ്ടടി പിറകോട്ട് മാറി..

“സാറെ…പിള്ളേരെ പഠിപ്പിക്കാൻ വന്നതാണേങ്കിൽ അത് ചെയ്ത് വേഗം വീട് പിടിച്ചോ..വെറുതെ ബാക്കിയുള്ളവരുടെ കൈക്ക് പണിയുണ്ടാക്കണ്ട…”

നിലത്തുനിന്ന് ചാടിയെഴുന്നേറ്റ് ജീവൻ പറഞ്ഞു…ഞാൻ പേടിച്ച് മാഷിനെ നോക്കി..

“അതേടാ പഠിപ്പിക്കാൻ തന്നെയാ ഇപ്പൊ വന്നത്…നിന്നെ അതും മര്യാദ…പഠിപ്പിക്കുന്ന കുട്ടിയെ നേർവഴിക്ക് നടത്തേണ്ടത് ഒരു സാറിന്റെ കടമയല്ലേടാ..വന്ന ദിവസംതന്നെ ഒരു വാണിംഗ് നിനക്കുഞാൻ തന്നതാ..പക്ഷെ നീ പഠിച്ചില്ലല്ലൊ മോനെ…”

അതുംപറഞ്ഞ് മാഷ് മാഷിന്റെ വാച്ച് ഊരി ഷിർട്ടിന്റെ പോക്കറ്റിൽനിന്ന് ഫോണും എടുത്ത് എനിക്കുനേരെ നീട്ടി…

“ബ്രാൻഡഡ് വാച്ച് ആണ്..വെള്ളം കയറിയാൽ പണി പാളും..രണ്ടും നിന്ന് മഴ കൊള്ളാതെ ആ ബസ്സ്റ്റോപ്പിലേക്ക് കയറി നിന്നോ…”

എന്നിട്ടും ഞാൻ ഒരടി അനങ്ങാതെ നിന്നു..

“മാഷേ…മാഷിത് എന്ത് ചെയ്യാൻ പോകുവാ..വേണ്ട മാഷേ..ഒന്നും ചെയ്യണ്ട പ്ലീസ്…”

“ശ്രീദേവി നിന്നോട് അങ്ങോട്ട് പോകാനാ പറഞ്ഞത്…പോടീ…😡😡” മാഷ് അലറിയതും നിത്യ എന്നെയും വലിച്ചുകൊണ്ട് ഒരോട്ടമായിരുന്നു ബസ്സ്റ്റോപ്പിലേക്ക്..

ആകാശം ഇരുണ്ടുമൂടിയപ്പോൾ തന്നെ മഴയ്ക്ക് മുൻപ് വേഗം വീട്ടിൽ ചെല്ലാം എന്ന് കരുതി ഇറങ്ങിയപ്പോഴാണ് ഈ കാഴ്ച കണ്ടത്…

മോൻ…അവന്റെ ഷോ എന്റെ പെണ്ണിനോട് ആണ്..

അവര് അങ്ങോട്ട് മാറിയതും അവൻ എന്റെനേരെ പാഞ്ഞുവന്നു …ഷിർട്ടിന്റെ സ്ലീവ് മടക്കി ഞാനും അവനുനേരെ ഓടി..അവൻ എന്റെ അടുത്തെത്തിയതും അവന്റെ നെഞ്ചിൻകൂടുനോക്കി ഞാനൊരു അടാർ ചവിട്ടങ്ങോട്ട് കൊടുത്തു..

അവൻ വന്ന സ്പീഡിൽ തെറിച്ചുപിറകോട്ടുതന്നെ പോയി..ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് കോളറിൽ പിടിച്ചുപൊന്തിച്ച് ശ്വാസം വിടാനുള്ള ഗ്യാപ്പുപോലും കൊടുക്കാതെ അവന്റെ മൂക്കിനിട്ട് അഞ്ചാറു പഞ്ചങ്ങോട്ട് കൊടുത്തു..

ബാംഗ്ലൂരിലെ വൺ ഓഫ് തെ ബോക്സിങ് ചാമ്പ്യനോടാ അവന്റെ വിളയാട്ടം… അവന്റെ മൂക്കിൽനിന്ന് പൈപ്പ് തുറന്നുവിട്ടപോലെ ചോര ഒഴുകിയിട്ടും എന്റെ ദേഷ്യം അടങ്ങിയില്ല..അവനെ നിലത്തിട്ട് ഞാൻ ചവിട്ടിക്കൂട്ടി.. വീണ്ടും അവന്റെ തലനോക്കി ആഞ്ഞുചവിട്ടാൻ ഞാൻ കാലുയർത്തി…

“സർ…..പ്ലീ….സ്…ഇനി…ഇനിയെന്നെ ഒ..ന്നും ചെയ്യരുത്..”

പാതി ജീവനോടെ അവൻ പറഞ്ഞപ്പോൾ ഉയർത്തിയ കാൽ ഞാൻ താഴ്ത്തി അവന്റെ അടുത്ത് മുട്ടുകുത്തി ഇരുന്ന് അവന്റെ ഷിർട്ടിൽ കുത്തിപ്പിടിച്ചു…

“പുന്നാര മോനെ..ഇതിവിടെ അവസാനിപ്പിച്ചോ…ഇനി ശ്രീദേവിയുടെയോ വേറെ ഏതെങ്കിലും പെണ്ണുങ്ങളുടെ നിഴലിൽപ്പോലും നീ തൊട്ടു എന്നറിഞ്ഞാൽ പൊന്നുമോനെ..നീ നേരെ നിൽക്കില്ല…അപ്പൊ ഓക്കെ കുട്ടാ..നന്നാവാൻ വേണ്ടി സർ ഒന്ന് ഉപദേശിച്ചു എന്ന് കരുതിയാൽ മതി…”

അവന്റെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് ഞാൻ എഴുന്നേറ്റ് ദേവിക്കുട്ടിയുടെ അടുത്തേക്ക് ചെന്നു..പെണ്ണ് ആകെ മഴ നനഞ്ഞു കുതിർന്നാണ് നിൽപ്പ്… എന്നെ കണ്ടതെ അവൾ പേടിച്ച് കയ്യിലുള്ള വാച്ചും ഫോണും എനിക്കുനേരെ നീട്ടി…ഞാൻ അത് വാങ്ങി അവളെത്തന്നെ നോക്കി..പെണ്ണ് തല താഴ്ത്തിയാണ് നിൽപ്പ്..

മഴ അപ്പോഴും ശക്തിആർജ്ജിച്ചുകൊണ്ടിരിക്കുകയാണ്…. പെട്ടെന്ന് ഒരു ഹോണടി ശബ്ദത്തോടെ ബസ് ഞങ്ങളുടെ മുൻപിലേക്ക് വന്നുനിന്നു..എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ നിത്യയുടെകൂടെ ബസ്സിലേക്ക് കയറാൻ തുടങ്ങി…പക്ഷെ ഞാൻ അതിന് അനുവദിക്കാതെ അവളെ തടഞ്ഞുനിർത്തി..അവൾ അപ്പോഴും എന്റെ മുഖത്തേക്ക് നോക്കിയില്ല..

“ദേവൂട്ടി മുഖത്തേക്ക് നോക്ക്……”

“മാ..മാഷേ കൈ മാറ്റ് എനിക്ക് പോണം…”

എന്റെ മുഖത്തുനോക്കാതെതന്നെ അവൾ പറഞ്ഞു…

“ദേവൂ നിന്നോട് എന്റെ മുഖത്തേക്ക് നോക്കാനാണ് പറഞ്ഞത്….” നുരഞ്ഞുകയറിയ ദേഷ്യത്തോടെ ഞാൻ പറഞ്ഞതും അവൾ ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി..

“ലുക്ക്‌ ദേവിക്കുട്ടീ…ഇത്രയും നാളും ഞാൻ പറഞ്ഞത് മനസ്സിലാകാത്തതുപോലെ അഭിനയിച്ച് നീ ഒഴിഞ്ഞുമാറുകയാണെന്ന് എനിക്കറിയാം..”

“ഇനി അതല്ല എങ്കിൽ ഞാൻ ഒന്നുകൂടി വ്യക്തമായി പറയാം…എനിക്ക് തന്നെ ഇഷ്ടമാണ്…ഐ ലവ് യൂ സോ മച്ച് ദേവിക്കുട്ടി..ഇപ്പൊ എനിക്ക് താനില്ലാതെ പറ്റില്ലടോ…”❤️❤️

ഞാൻ പറഞ്ഞതുകേട്ട് പെണ്ണ് പകച്ചു പണ്ടാരമടങ്ങി എന്നെ നോക്കി..

“ദേവിക്കുട്ടി ഇപ്പൊ പൊയ്ക്കോ…നല്ലതുപോലെ ആലോചിച്ച് ഒരു മറുപടി നാളെ തന്നാൽ മതി…അത് പോസിറ്റീവ് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു…”😉😉

“എനിക്ക് ഇഷ്ടമല്ല മാഷേ…” പെട്ടെന്ന് ദേവിക്കുട്ടി അങ്ങനെ പറഞ്ഞപ്പോൾ എന്റെ മുഖത്തെ ചിരി മാഞ്ഞു…ഞാൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.. “എന്താ…എന്താ ഇഷ്ടമല്ലാത്തത്….??? 🤨🤨

“അത്..പിന്നെ…എനിക്കിഷ്ടമല്ല അത്രതന്നെ..ഞാൻ ഈ കോളേജിലേക്ക് വരുന്നത് പഠിക്കാനാണ്…അല്ലാതെ മറ്റൊരു ചിന്തയും എനിക്കില്ല..മാഷിനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല..പ്ലീസ് മാഷേ ഇനി ഇതുംപറഞ്ഞ് എന്നെ ശല്യം ചെയ്യരുത്…”

അത്രയുംപറഞ്ഞ് എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ ബസ്സിൽ കയറി…ഞാനൊരു ശില കണക്കെ അവിടെ നിന്നു..

നിത്യ എന്നോട് ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും എന്റെ മനസ്സ് ഇവിടെയൊന്നും ആയിരുന്നില്ല…

*”ഐ ലവ് യൂ സോ മച്ച് ദേവിക്കുട്ടി…”*

ഇപ്പോഴും മാഷ് പറഞ്ഞ ആ വാക്കുകൾ കാതിൽ അലയടിച്ചുകൊണ്ടിരിക്കുന്നു…കണ്ണുകൾ നിറഞ്ഞൊഴുകി..എനിക്കും ഇഷ്ടമാണ് മാഷേ…ഒരുപാട്.. എപ്പോഴാ മനസ്സിൽ കയറിക്കൂടിയത് എന്നറിയില്ല… ഇതുവരെ ആരോടും തോന്നാത്ത ഒരു വികാരം..പക്ഷെ ഞാൻ ഞാനത് തുറന്നുപറഞ്ഞാൽ… ഇല്ല മാഷേ എനിക്കൊരിക്കലും മാഷിന്റെതാകാൻ കഴിയില്ല…എന്റെ സാഹചര്യം..അറിഞ്ഞോണ്ട് ഒരിക്കലും ഞാൻ മാഷിനെ എന്റെ ജീവിതത്തിലേക്ക് വലിചിഴക്കില്ല..

ഒരു ശില കണക്കെ ഞാൻ നടന്നു..

വീട്ടിൽ എത്തിയതും അമ്മ ഓരോന്ന് ചോദിക്കുന്നതും ഒന്നും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. മുറിയിൽ ചെന്ന് ബെഡിലേക്ക് വീണ് ഞാൻ പൊട്ടിക്കരഞ്ഞു…തല ഉയർത്തി ക്യാൻവാസിലേക്ക് നോക്കിയപ്പോൾ കരച്ചിലിന്റെ ആക്കം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.. അമ്മ വന്ന് ആവലാതിയോടെ എന്താ പറ്റിയത് എന്ന് ചോദിക്കുമ്പോഴും ഞാൻ തലവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു… വീണ്ടും വീണ്ടും മാഷിന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നു…

ദേവിക്കുട്ടി അത്രപെട്ടെന്ന് അങ്ങനെ പറയും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല…നെഞ്ചിൽ ഒരു പാറക്കല്ലു കയറ്റിവച്ചതുപോലെ..

ഇല്ല..അവൾക്കെന്നെ ഇഷ്ടമാണ്..അതെനിക്ക് ഉറപ്പാ..എന്തിനാ അവൾ എന്നിൽനിന്ന് മറച്ചുവക്കുന്നത്..

ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് ഇങ്ങനെ..പലരും അവരുടെ ഇഷ്ടം വന്ന് പറഞ്ഞിട്ടുണ്ട് എങ്കിലും അവരോട് ഒന്നും തോന്നാത്ത ഒരു വികാരമാണ് ഒരു തവണ കണ്ട മാത്രയിൽ എനിക്ക് ദേവിക്കുട്ടിയോട് തോന്നിയത്..

ഗീതു ഓരോന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും എന്റെ മനസ്സ് അപ്പോഴും കലങ്ങി മറിയുകയായിരുന്നു.. പിറ്റേന്ന് രാവിലേ തന്നെ അവളെ കാണണം എന്ന് ഉറപ്പിച്ച് ഞാൻ കിടന്നു..മനസ്സ് നിറയെ അവളുടെ പുഞ്ചിരിക്കുന്ന മുഖമാണ്.. *”എന്നിൽ അലിയുന്ന ഓരോ ശ്വാസത്തിനും നിന്റെ സ്നേഹത്തിന്റെ മണമുണ്ട്…ഞാൻ മണ്ണിൽ അലിഞ്ഞു ചേരുന്നവരെയും നീ എന്ന സ്നേഹം നഷ്ടപ്പെടുത്താൻ ഞാൻ തയാറല്ല..അത്രക്ക് നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട് ദേവിക്കുട്ടി..റിയലി ഐ ലവ് യൂ.. “* ആലോചനകൾക്കിടയിൽ പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു…

രാവിലെ എന്തായാലും ദേവിക്കുട്ടിയെ കണ്ട് സംസാരിക്കണം എന്ന് ഉറപ്പിച്ചു തന്നെയാണ് ജോഗിങ്ങിന് പോയ വഴി അമ്പലത്തിനുമുൻപിൽ വെയിറ്റ് ചെയ്തത്.. പക്ഷെ വരേണ്ട സമയം കഴിഞ്ഞിട്ടും അവളെ അവിടെയെങ്ങും കണ്ടില്ല..പിന്നെയും ഞാൻ കൊറേ നേരം വെയിറ്റ് ചെയ്തു..

പക്ഷെ നിരാശയായിരുന്നു ഫലം.. ഹും മനപ്പൂർവം എന്നെ കാണാതിരിക്കാൻ നേരത്തെ വന്നുപോയിക്കാണും…കോളേജിലേക്ക് വരട്ടെ..

കാണിച്ചുകൊടുക്കാം..കഴിഞ്ഞ ദിവസം പോയപ്പോൾ ദൂരെനിന്നെങ്കിലും അവളുടെ വീട് കണ്ടുപിടിക്കാത്തതിൽ ഞാൻ സ്വയം പഴിച്ചു..

കോളേജിൽ ചെന്നപ്പോഴും അവളുടെ പൊടിപോലും കാണാനില്ല…നിത്യ ഒറ്റക്ക് നടന്നുവരുന്നു…

“ഹേയ്…നിത്യ…………” പതിവില്ലാതെ ഞാൻ വിളിച്ചതുകേട്ട് അവൾ ഞെട്ടി തിരിഞ്ഞുനോക്കി…ഞാൻ അവളുടെ അടുത്തേക്ക് ചെന്നു… “എവിടെ….ശ്രീദേവി എവിടെ…???

“അത് സർ…അറിയില്ല…ഇന്ന് സാധാരണ കാണുന്ന സ്ഥലത്ത് കണ്ടില്ല…”

“എന്ത്…നിങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് അല്ലേ…അപ്പൊ കൂട്ടുകാരി എന്താ വരാത്തത് എന്ന് തനിക്ക് അറിയില്ലേ..”

“അത് സർ…അവളെ പുറത്തുനിന്ന് കാണുന്നതല്ലാതെ ശ്രീയുടെ വീട്ടിലേക്ക് ഒന്നും പോകാൻ എനിക്ക് കഴിയില്ല…അവളുടെ അച്ഛന് അതൊന്നും ഇഷ്ടമല്ല..എന്നെ കണ്ടില്ലെങ്കിൽ പൊയ്ക്കൊളാൻ ആണ് അവൾ പറയുന്നത്…”

“അവൾക്ക് ഫോൺ ഒന്നും ഇല്ലേ….??? “ഇല്ല സർ….” “ഓഹ്….ഷിറ്റ്……”😬😬 എന്റെ ഭാവമാറ്റം കണ്ടിട്ട് നിത്യ വേഗംതന്നെ അവിടുന്ന് സ്ഥലം കാലിയാക്കി…അവൾ പറഞ്ഞത് കള്ളമാണെന്നും തോന്നുന്നില്ല… വിമലിനോട് അവളുടെ വീട് അറിയാമോ എന്ന് ചോദിച്ചിട്ട് ആ തെണ്ടിക്കും ഒരു വിവരവും ഇല്ല… എനിക്കാകെ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി…അവിടെ നിന്നാൽ ശെരിയാകില്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ ലീവ് എടുത്ത് വീട്ടിൽ പോയി… പതിവില്ലാത്ത സമയത്ത് കയറി വന്നതുകൊണ്ട് ഗീതു കാര്യം ചോദിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ മുകളിൽ റൂമിലേക്ക് കയറി വാതിലടച്ചു…

അവസാനം ഗീതുവിന് കാര്യമറിയാൻ വിമലിനെ വിളിക്കേണ്ടി വന്നു… റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടും എന്റെ ദേഷ്യത്തിന് ഒരു കുറവും വന്നില്ല…നീ എത്രനാൾ എന്നിൽനിന്ന് ഒളിച്ചു നടക്കും ദേവിക്കുട്ടി..എന്റെ കണ്ണ് വെട്ടിച്ച് നീ കോളേജിലേക്ക് പഠിക്കാൻ വരുന്നത് എനിക്കൊന്ന് കാണണം..

കലിച്ചു കയറി ഞാൻ റൂമിലെ സകല സാധങ്ങളും എടുത്ത് എറിഞ്ഞു..ഫുൾ കുളമാക്കി..

“എന്താടി നിനക്കെന്നെ ഇഷ്ടമല്ലാത്തെ….ഹേ..വേറെ ഏത് കോന്തനെയാടി പുല്ലേ നീ കണ്ടുവച്ചിരിക്കുന്നെ…”😠😠😠

കണ്ണാടിയിൽ എന്റെ പ്രതിബിംബത്തിനുപകരം അവളുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞുവന്നതും ഞാൻ അലറി….കൂടെ ആ കണ്ണാടിക്ക് ഒരു ഇടിയും കൊടുത്തു..അത് പൊട്ടിച്ചിതറി…

“എടാ…കണ്ണാ…നീ വാതിൽ ഒന്ന് തുറക്ക്…നമുക്ക് പരിഹാരം ഉണ്ടാക്കാം…ആ കുട്ടി വേറെന്തെലും കാരണംകൊണ്ട് ലീവ് ആക്കിയതായിരിക്കും..വാതിൽ തുറക്കടാ..”

ഗീതു പുറത്തുനിന്ന് വിളിച്ചുപറഞ്ഞിട്ടും എന്റെ ദേഷ്യം ഒട്ടും കുറഞ്ഞില്ല.. ഞാൻ വാതിൽ തുറന്ന് ഗീതുവിനെയൊന്ന് മൈൻഡ്പോലും ചെയ്യാതെ ബുള്ളെറ്റും എടുത്ത് എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോയി…

ഇതിപ്പോ മൂന്നാമത്തെ ദിവസമായി അവൾ കോളേജിലേക്ക് വന്നിട്ട്…അമ്പലത്തിലും വന്നിട്ടില്ല…

അവൾ വന്നില്ല എന്നറിയുമ്പോൾ ഞാനും ലീവ് എടുത്ത് പോകും… ഇന്നെങ്കിലും അവൾ വന്നാൽ മതിയായിരുന്നു..ഒരു നിമിഷംപോലും കാണാതിരിക്കാൻ പറ്റുന്നില്ല..ആകെക്കൂടി ഭ്രാന്ത് പിടിച്ച അവസ്ഥ..

ഇനി ഇന്നും അവൾ വന്നില്ലെങ്കിൽ…..😒😒 ഇല്ല ഇന്നും വന്നില്ലെങ്കിൽ തപ്പിപ്പിടിച്ച് നേരെ ചെല്ലും അവളുടെ വീട്ടിലേക്ക്…

രണ്ടും കല്പ്പിച്ച് കോളേജിലേക്ക് ഇറങ്ങാൻ തുടങ്ങി…

“കണ്ണാ……!!!!! ഗീതു വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞുനോക്കി…ഗീതു പുറത്തേക്കിറങ്ങിവന്ന് എന്റെ കയ്യിൽ ഒരു രക്ഷ കെട്ടിത്തന്നു..

“ഛെ…ഗീതു.. എന്തായിത് എനിക്കിതൊന്നും ഇഷ്ടമല്ലന്ന് അറിഞ്ഞൂടെ..”

“ഇത് നിനക്കല്ല…എന്റെ കൊച്ചിന്റെ നല്ലതിന് വേണ്ടിയാ..ഇന്നെങ്ങാനും ദേവിക്കുട്ടി കോളേജിൽ വന്നാൽ നീ അവളെ ബാക്കി വച്ചേക്കണേ പ്ലീസ്..എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത്..എന്റെ കുട്ടിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു പൂജിച്ച രക്ഷയാ..”

“അവളെ ഇന്നെങ്ങാനും കണ്ടാൽ വെറുതെ വിടില്ല ഞാൻ…വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും…”😡

അത്രയുംപറഞ്ഞ് കലിപ്പിൽ ഞാൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് കോളേജിലേക്ക് വിട്ടു… ബുള്ളറ്റ് പാർക്ക്‌ ചെയ്ത് പതിവുപോലെ അവൾ വന്നോ എന്നറിയാൻ വേണ്ടി ചുമ്മാ പോകുന്ന വഴി അവളുടെ ക്ലാസ്സിലേക്ക് ഒന്നെത്തി നോക്കി… നോക്കുമ്പോൾ ആ കുരുട്ടടക്ക ബെഞ്ചിൽ ഇരുന്ന് നോട്ട് എഴുതുന്നു.. ഇനി എനിക്ക് തോന്നിയതാണോ എന്നറിയാൻ ഞാൻ കണ്ണൊക്കെ ഒന്ന് തിരുമ്മി നോക്കി..അല്ല സത്യം ഇത് ദേവൂട്ടി തന്നെ… എനിക്ക് സന്തോഷവും ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു…ഏതാ പ്രകടിപ്പിക്കണ്ടത് എന്നറിയാൻ പറ്റാത്ത അവസ്ഥ… ഞാൻ കട്ടക്കലിപ്പിൽ മുഷ്ടി ചുരുട്ടി അവളുടെ ക്ലാസ്സിന്റെ ഉള്ളിലേക്ക് ചെന്നു…

തുടരും…

രചന : ശീതൾ