വേഴാമ്പൽ തുടർക്കഥയുടെ ഭാഗം 19 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

ധ്രുവിക്ക് casualty ക്ക് മുൻപിലൂടെ നടന്നു. വരുന്ന വഴി അരുന്ധതി മേഡത്തെ വിളിച്ചു പറഞ്ഞു. ഉടനെ എത്താമെന്നാ അവർ പറഞ്ഞത്. ((കാര്യങ്ങളൊക്കെ കിരൺ പറഞ്ഞുവെങ്കിലും കൃഷ്ണയെ ആദിക്ക് ജീവനാണെന്നാ അറിഞ്ഞത്.. പിന്നെ എന്താ ആദി അങ്ങനെ പറഞ്ഞത്.. )) ധ്രുവിക് അവിടെയുള്ള ചെയറിൽ ഇരുന്നു.

” നിങ്ങളെ ഡോക്ടർ വിളിക്കുന്നു.. ” നേഴ്സ്

ധ്രുവിക് തല ഉയർത്തി നോക്കി.. അവരുടെ പുറകെ നടന്നു..

” ഡോക്ടർ ഇപ്പോൾ വരും ” അതും പറഞ്ഞ് നേഴ്സ് പോയി. ധ്രുവിക് ഡോക്ടറുടെ റൂമിൽ ചെയറിൽ ഇരുന്നു. വാഷ് റൂമിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു..

” കൃഷ്ണയുടെ.. “? ഡോക്ടർ

” ഹാ.. ” ധ്രുവിക്ക് മുഖം ഉയർത്തിയതും ഞെട്ടി..

അനിയത്തി ധ്വനിയുടെ കൂടെ മെഡിസിന് പഠിച്ച അരുണിമ.. അവൻ ആകെ വല്ലാതായി..

” ധ്രുവി ഏട്ടൻ.. ” അരുണിമ

” ആ.. ” ധ്രുവിക്

” കൃഷ്ണ വൈഫ്‌ ആണോ.. ”

” ഏയ്‌… ആ.. ” ധ്രുവിക്ക് എന്ത് പറയണമെന്ന് അറിയാതെ നിന്നു.

” ഇട്സ് ഓക്കെ.. ഇപ്പോൾ പേടിക്കാൻ ഒന്നുല്ല..

ബിപി കൂടിയതാ… എത്ര മാസം ആയി വൈഫിനു..? ”

” five months ”

” മ്മ് ” അരുണിമ മൂളികൊണ്ട് മരുന്ന് കുറിച്ചു.

” ഡിസ്ചാർജ്.”

” ആള് മയക്കത്തിലാണ് എഴുന്നേറ്റിട്ട് മറ്റ് പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയാം.. ”

” മ്മ് ” ധ്രുവിക് തലയാട്ടി മരുന്നു ചീട്ടു വാങ്ങി എഴുനേറ്റു. പുറത്തേക്ക് ഇറങ്ങി. (( ചെ വൈഫ്‌ ആണെന്ന് പറയണ്ടായിരുന്നു.. അവൾ എന്ത് വിചാരിക്കും എന്തോ..))

❤❤❤❤❤❤❤❤

ആശുപത്രിയിലേക്കുള്ള യാത്രയിൽ അരുന്ധതി ആദിയെ വിളിച്ചു വിവരം പറഞ്ഞു.. ആദി ഫോൺ കട്ടാക്കി എഴുനേറ്റു.. താഴേക്ക് വന്നു…

റിസെപ്ഷനിലെ പെൺകുട്ടി അവനെ കണ്ടതും അടുത്തേക്ക് ചെന്നു…

” സർ.. ”

” എന്താ നീതു.. “? ആദി

” അത് സർ.. ”

” മ്മ് പറ എന്തെങ്കിലും പ്രശ്നം ഉണ്ടോ…?

” കൃഷ്ണ മേഡം ഇവിടെ വന്നിരുന്നു സർ.. “?

” വാട്ട്‌.. ”

” ഫുഡും കൊണ്ടാ വന്നത് സാറിന്റെ ക്യാബിനിലേക്ക് വരുന്നുണ്ടായിരുന്നു.. ”

” എന്നിട്ട്.. ” ആധികാരികമായി ടെൻഷൻ ഏറി.

” മേഡം തലകറങ്ങി വീണു..കൂടെ ഉണ്ടായിരുന്ന ആളാ താങ്ങി പിടിച്ച് കൊണ്ടുവന്നത്… വേഗം ആംബുലൻസ് വിളിക്കാൻ പറഞ്ഞു.. ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.. ആംബുലൻസ് വന്നതും അയാൾ മേഡത്തെ കൊണ്ട് പോയി..”

പെൺകുട്ടി വളരെ പേടിച്ചുകൊണ്ട് അവനോട് പറഞ്ഞു.

” എന്നിട്ട് എന്തുകൊണ്ട് എന്നെ അറിയിച്ചില്ല.. ”

ആദിയുടെ ശബ്ദം ഉയർന്നു. ഓഫീസിലെ എല്ലാവരും അവരെ നോക്കി.

” സർ അറിഞ്ഞുവെന്ന് കരുതി.. പിന്നെ ആലോചിച്ചപ്പോൾ… ഞാൻ അത് പറയാൻ സാറിന്റെ ക്യാബിനിൽ വന്നു.. ”

” പിന്നെ എന്താ പറയാതിരുന്നേ.. അവിടെ എത്തിയപ്പോൾ തന്റെ നാക്ക് ഇറങ്ങി പോയോ..?? ”

ആദി ദേഷ്യത്തോടെ കിതച്ചു.

” അത് ഉള്ളിലെ ബഹളം കേട്ടപ്പോൾ.. ”

അത്രയും പറഞ്ഞു അവൾ തല താഴ്ത്തി.. ആദി ഒന്ന് നെടുവീർപ്പ് ഇട്ടു. പിന്നെ ദേഷ്യത്തോടെ ചുറ്റും നോക്കി. അവന്റെ നോട്ടം കണ്ടപ്പോൾ എല്ലാവരും അവരുടെ ജോലികളിലേക്ക് തിരിഞ്ഞു.

ആദി വേഗം കാറിനരികിലേക്ക് ഓടി.

❤❤❤❤❤❤❤❤❤❤❤

അരുന്ധതി ധ്രുവിക്കിനെ കണ്ടതും അടുത്തേക്ക് ചെന്നു. കൃഷ്ണയെ കിടത്തിയ റൂമിന് പുറത്ത് നിൽക്കായിരുന്നു അവൻ.

” എന്താ ധ്രുവി എന്ത് പറ്റിയതാ കൃഷ്ണക്ക്.. “?

” ഒന്നൂല്ല മേഡം ഒരു ചെറിയ തലകറക്കം.. ആള് ഉള്ളിലുണ്ട്… ” അവൻ മുറിയിലേക്ക് നോക്കി പറഞ്ഞു. അരുന്ധതി വേഗം മുറിയിലേക്ക് കയറി പിറകെ ധ്രുവികും. ആരാ വന്നതെന്ന് അറിഞ്ഞിട്ടും കൃഷ്ണ കണ്ണുകൾ തുറന്നില്ല..

” കൃഷ്ണാ ” അരുന്ധതി അവളുടെ കവിളിൽ മെല്ലെ തട്ടി..

” വിളിക്കണ്ട മേഡം കിടന്നോട്ടെ ഒരു ഇൻജെക്ഷൻ കൊടുത്തു അതിന്റെ മയക്കമാ.. ”

” മ്മ്…. എന്ത് പറ്റിയതാ ശെരിക്കും.. “?

” അറിയില്ല ലിഫ്റ്റിൽ വെച്ച് തലകറങ്ങുന്നുവെന്ന് പറഞ്ഞു.. പിന്നെ വീഴാൻ പോയി.. ആദി സാറിന്റെ അടുത്തേക്ക് പോവാൻ പറ്റിയില്ല.. ”

ധ്രുവിക്ക് സത്യം പറയാൻ തോന്നിയില്ല. എല്ലാം കേട്ടു കിടന്ന കൃഷ്ണക്കും ആശ്വാസം തോന്നി.

” മ്മ് ” അരുന്ധതി മൂളികൊണ്ട് അവളുടെ അടുത്തിരുന്നു. ധ്രുവി റൂമിന് പുറത്തേക്ക് ഇറങ്ങി..

❤❤❤❤❤❤❤❤❤

ആദി വന്നതും ധ്രുവിക്കിനെ കണ്ടെങ്കിലും അവനെ ഗൗനിക്കാതെ അവൻ മുറിയിലേക്ക് കയറി. കൃഷ്ണ മയക്കത്തിലാണ്.. അരുന്ധതി ഒരു മാസിക പിടിച്ച് അടുത്തുള്ള ചെയറിൽ ഇരിപ്പുണ്ട്..

” ആാാ നീ വന്നോ..? ” അരുന്ധതി

” മ്മ് എന്താ പറ്റിയത് മമ്മ.. ”

” നിനക്ക് ഫുഡ്‌ കൊണ്ടുവന്നതാ.. ലിഫ്റ്റിൽ വെച്ച് തല കറങ്ങി ധ്രുവി കൂടെ ഉള്ളതുകൊണ്ട് ഒന്നും ഉണ്ടായില്ല.. ”

” മ്മ് ” ആദി കൃഷ്ണക്ക് അരികിൽ ഇരുന്നു അവളുടെ നെറുകിൽ തലോടി.. കൃഷ്ണക്ക് ആദിയുടെ സാമിപ്യം അരോചകമായി തോന്നി.

അവന്റെ കൈ തട്ടി മാറ്റാൻ തോന്നി അവൾക്ക്..

എങ്കിലും കണ്ണടച്ചവൾ കിടന്നു. ആദി അവളെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി ..

❤❤❤❤❤❤❤❤❤❤❤

ആദി ധ്രുവിക്കിന് പുറകിൽ ചെന്നു നിന്നു.

” എന്ത് പറ്റിയതാ അവൾക്ക്.. “?

” മേഡം ഒന്നും പറഞ്ഞില്ലേ.. ” ധ്രുവിക് തിരിഞ്ഞു.

” പറഞ്ഞു എവിടെ വെച്ചാ അവൾ തല കറങ്ങി വീണത്.. “?

” ശരിക്കും നിന്റെ ക്യാബിന് മുൻപിൽ വെച്ചാൽ അവൾ തല കറങ്ങി വീണത്.. നീ എന്തോ പറയുന്ന കേട്ട്… നിന്റെ അമ്മ ഒന്നും അറിയേണ്ടെന്ന് കരുതി.” ധ്രുവിക് അമർഷത്തോടുകൂടി പറഞ്ഞു.

ആദി പകച്ചു. ധ്രുവിക്കിന്റെ പെരുമാറ്റം മാറിയിരിക്കുന്നു.. ഒരു ബഹുമാനവും ഇല്ലാത്ത അവന്റെ സംസാരത്തിൽ നിന്ന് മനസിലാക്കാം അവനെന്തോ അറിഞ്ഞിരിക്കുന്നു.

” നിങ്ങൾ എന്താ കേട്ടത്.. “? ആദി

” കുറച്ചൊക്കെ കേട്ടു അപ്പോഴേക്കും അവൾ വീണു. പിന്നെ ബാക്കി…. ” ധ്രുവിക്ക് അരിശത്തോടെ നോട്ടം മാറ്റി.. ആദിക്ക് തല പെരുക്കുന്ന പോലെ തോന്നി.. അവൻ തല താഴ്ത്തി.

” ഹലോ.. ഇവിടെ നിൽക്കാണോ.. ” അരുണിമ

സ്ത്രീ ശബ്ദം കേട്ട് ആദി മുഖം ഉയർത്തി.. ധ്രുവി തിരിഞ്ഞു നോക്കി.. അരുണിമ… ധ്രുവി പതർച്ചയോടെ അവളെ നോക്കി പുഞ്ചിരിച്ചു. ആദി എന്താണെന്ന് അറിയാതെ രണ്ടാളെയും മാറി മാറി നോക്കി.

” ഇത്..? ” അരുണിമ

” എന്റെ ഫ്രണ്ടാ ആദിത്.. ”

അരുണിമ ആദിയെ നോക്കി പുഞ്ചിരിച്ചു.

” ആ ഞാൻ വന്നത് ഒരു കാര്യം പറയാനാ.. ”

അവൾ ധ്രുവിക്ക് നേരെ തിരിഞ്ഞു. ധ്രുവിക്ക് അവളുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി..?

” വൈഫിന് ഇത് പോലെ ഒരുപാട് ടെൻഷൻ കൊടുക്കരുത്… ഇങ്ങനെ bp കൂടിയാൽ അത് കുഞ്ഞിന് ആപത്താണ്.. വൈഫിനെ നല്ല ഹാപ്പി ആയിട്ട് ഇരുത്തണം.. കേട്ടലോ ”

ധ്രുവി ചെറുപുഞ്ചിരിയോടെ തലയാട്ടി.. ആദിക്ക് ഫുൾ കൺഫ്യൂഷൻ..

” വൈഫോ.. ആരുടെ.. “? ആദി

“ധ്രുവി ഏട്ടന്റെ വൈഫിനെ ഇവിടെ ബിപി കൂടി അഡ്മിറ്റ്‌ ആക്കിയിട്ടുണ്ട് പറഞ്ഞില്ലേ..”

ആദി ഇല്ലെന്ന് തലയാട്ടി.. അരുണിമ ധ്രുവിയെ നോക്കി അവിടെ ഒരു പതർച്ച.

” ഹാ പറയില്ല… കല്യാണം പോലും പറഞ്ഞട്ടില്ല..

ഞാനും കുറെ കേട്ടതാ ധ്രുവി ഏട്ടന്റെ പ്രണയം..

വല്ലാത്ത പ്രേമം തന്നെ ആയിരുന്നു… അതും one side എന്നിട്ടോ കല്യാണം പോലും അറിയിച്ചില്ല..

” അരുണിമ ധ്രുവിക്കിന്റെ തോളിൽ തട്ടി.

” ധ്വനി കോളേജിൽ പഠിക്കുമ്പോൾ പറഞ്ഞിരുന്നു… പേര് പ്രിയ എന്നാണെന്ന് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു.അതാ പെട്ടെന്ന് ഓർമ വന്നത്.. കൃഷ്ണ പ്രിയ ആണല്ലേ മുഴുവൻ പേര്.. “” അരുണിമ

ആദി ഞെട്ടി നിൽക്കാണ്… ധ്രുവി ആദിയെ നോക്കുന്നുണ്ട്.

“മ്മ് കൃഷ്ണ പ്രിയ.. ” ധ്രുവി

” മ്മ് എന്നാൽ ഞാൻ പോട്ടെ പിന്നെ കാണാം.. ”

അവൾ രണ്ടുപേരുടെയും മുഖത്ത് നോക്കി പുഞ്ചിരിയോടെ തലയാട്ടി.. നടന്നകന്നു..

” അവളെന്താ പറഞ്ഞത്.. ” ആദി നിലത്തേക്ക് നോക്കി ചോദിച്ചു.

ധ്രുവിക്ക് അവനെ തളർച്ചയോടെ നോക്കി.

” അവളെന്താ പറഞ്ഞത്.. “? ആദി ധ്രുവിയുടെ ഷർട്ട്‌ ചേർത്ത് പിടിച്ച് ചുമരിനോട് ചേർത്ത് നിർത്തി.

” അറിഞ്ഞിട്ട് നിനക്കെന്തിനാ..? നിന്റെ കുഞ്ഞൊന്നും അല്ലല്ലോ..? ആണോ..? ” അവൻ ഒട്ടും കൂസലില്ലാതെ തിരിച്ച് ചോദിക്കുന്ന കേട്ട് ആദിയുടെ കൈ മെല്ലെ അയഞ്ഞു. അവന്റെ കണ്ണിൽ വീണ്ടും ഭയം കൃഷ്ണയെ നഷ്ടപ്പെടുമോ എന്നുള്ള ഭയം.. ധ്രുവി അത് നന്നായി ആസ്വദിച്ചു. ആദി മറുപടി ഇല്ലാതെ കൈ വിട്ടു.

” നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത കാരണം അവൾ പ്രെഗ്നന്റ് ആയാൽ നിന്റെ തലേൽ ആവും അതല്ലേ നീ അവളെ കെട്ടിയത്.. ” ധ്രുവി

” ഡാ.. ” ആദി വീണ്ടും അവന്റെ കഴുത്തിനു കുത്തി പിടിച്ചു. ” നാക്കിനു എല്ലില്ലെന്ന് കരുതി എന്ത് ചെറ്റത്തരം പറയാമെന്നായോ.. “?

” ചെറ്റത്തരം പറഞ്ഞത് ഞാൻ അല്ല ആദി നീ തന്നെയാ കുറച്ച് മുൻപ് മറ്റൊരാളോട്… ഓർത്ത് നോക്ക്.. ” ആദി കൈ വിട്ട് തിരിഞ്ഞു നിന്നു. ധ്രുവി അവനെ വെറുപ്പോടെ നോക്കി .

” അവളെ എനിക്ക് ഇഷ്ട്ടം ആയിരുന്നു അല്ലെന്നല്ല.. പക്ഷെ ഇപ്പോൾ അവൾ നിന്റെ ഭാര്യ ആണെന്ന് എനിക്ക് അറിയാം. അവളെ ഇപ്പോൾ പ്രണയിച്ചുകൊണ്ടല്ല… ആ പ്രണയം ഇപ്പോഴും ഉള്ളതുകൊണ്ടാ…അവൾക്ക് ഒരാപത്തു ഉണ്ടെന്ന് കേട്ടപ്പോൾ ഓടി വന്നത് അവൾ എനിക്ക് അത്ര പ്രധാനപെട്ടതാണ്…. ”

ആദിയുടെ കണ്ണിൽ കോപം കത്തിയാളി…

അവളിപ്പോൾ നീ പ്രേമിച് നടന്ന കൃഷ്ണയല്ല.. കൃഷ്ണ ആദിത് വർമ്മ ആണ്.. ഈ എന്റെ ഭാര്യ..”

ധ്രുവിക്ക് അത് കേട്ട് പൊട്ടിച്ചിരിച്ചു.

” ഭാര്യ ആണത്രേ ഭാര്യ… ” അവൻ പുച്ഛിച്ചു.

” ഡാ.. ” ആദി ധ്രുവിക്കിന് നേരെ ചീറി..

” ആദി ” അരുന്ധതിയുടെ വിളിക്കേട്ട് ആദി നെടുവീർപ്പ് ഇട്ട് ശാന്തനായി തിരിഞ്ഞു നോക്കി..

” എന്താ മമ്മാ.. “?

” ഡിസ്ചാർജ് ആയി വാ പോവാം.. ” അരുന്ധതി അതും പറഞ്ഞ് റൂമിലേക്ക് കയറി പിറകെ ധ്രുവികും.

ആദി അവിടെ തന്നെ നിന്നു. (( എങ്ങനെ അവളുടെ മുഖത്ത് നോക്കും .. അവൾ എന്തായാലും തെറ്റിധരിച്ചുകാണും)) അവൾ ഇനി എങ്ങനെ പെരുമാറും എന്നോർത്തു ആദി ടെൻഷനോട് റൂമിലേക്ക് നടന്നു. അരുന്ധതി മരുന്നെല്ലാം ഒരു കവറിൽ ആക്കുന്നുണ്ട്. കൃഷ്ണ ചാരി ഇരിപ്പുണ്ട്. അടുത്ത് ധ്രുവിക്കും നിൽപ്പുണ്ട്..

ആദി വന്നതറിഞ്ഞിട്ടും കൃഷ്ണ അവനെ നോക്കിയില്ല. ധ്രുവികിന് അവളോടുള്ള പെരുമാറ്റം ആദിയെ അലോസരപ്പെടുത്തി. അവൻ മെല്ലെ അവളുടെ അടുത്ത് ചെന്നു ധ്രുവികിനു എതിരെ നിന്നു.

” വാ മക്കളേ വൈകണ്ട… ” അരുന്ധതി അതുംപറഞ്ഞു ഇറങ്ങി. ആദി കൃഷ്ണക്ക് നേരെ കൈനീട്ടി.

അവൾ അത് ഗൗനിക്കാതെ ധ്രുവിക്കിന്റെ കൈ പിടിച്ച് ബെഡിൽ നിന്നും ഇറങ്ങി. ധ്രുവി ചെറുതായി ഞെട്ടികൊണ്ട് അവളെ നോക്കി. പിന്നെ ആദിയെയും അവന്റെ കണ്ണിൽ അപ്പോൾ ആളികത്തുന്ന കോപമില്ല തികഞ്ഞ നിസ്സായതയ മാത്രം. കൃഷ്ണ ധ്രുവിക്കിന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു.

പിന്നാലെ ആദിയും..

ഡ്രൈവ് ചെയുമ്പോഴും ആദി അസ്വസ്ഥമായിരുന്നു. ഇത്ര മാസങ്ങളായിട്ടും കൃഷ്ണയോട് ഒന്ന് അടുക്കാൻ കഴിഞ്ഞട്ടില്ല.. ഇതുവരെ മനസമാധാനം കിട്ടിയിട്ടില്ല.. അവളുടെ അവഗണന ഹൃദയം കീറിമുറിക്കുന്നു. ആദിയുടെ മിഴികൾ നിറഞ്ഞു. വലതുകൈകൊണ്ട് അവൻ മുഖം തുടച്ചു.

ധ്രുവി ഇതെല്ലാം കാണുന്നുണ്ട്. അവൻ തിരിഞ്ഞ് നോക്കി.. കൃഷ്ണ അരുന്ധതിയുടെ മടിയിൽ തല വെച്ച് കിടക്കുന്നു. അരുന്ധതി ചാരി ഇരുന്നു മയങ്ങുന്നുണ്ട്.ആദിയുടെ കണ്ണുകൾ വീണ്ടും നിറയുന്നത് ധ്രുവിക് കണ്ടു..

” ഞാൻ ഡ്രൈവ്‌ ചെയ്യണോ “? ധ്രുവിക്

” ഏയ്യ് വേണ്ട.. ” ആദി

ധ്രുവിക്കിന് അവന്റെ അവസ്ഥയിൽ വിഷമം ആയെങ്കിലും കൃഷ്ണയെ പറഞ്ഞതൊക്കെ ആലോചിക്കുമ്പോഴും അവളെ മോശമായി പറഞ്ഞപ്പോൾ ആദി മൗനം പാലിച്ചതും ധ്രുവിക്കിന് തോന്നിയ വിഷമത്തെ പാടെ മായിച്ചു.

❤❤❤❤❤❤❤❤❤❤❤

വീടെത്തിയതും ധ്രുവിക് രണ്ടാളെയും വിളിച്ചുണർത്തി.

എല്ലാവരും ഇറങ്ങിയെങ്കിലും ആദി കാറിൽ തന്നെ ഇരുന്നു. ഓഫീസിലേക്ക് പോയല്ലോ കൃഷ്ണയുടെ അവഗണന സഹിക്കാൻ കഴിയുന്നില്ല.

” അല്ലാ നീ ഇറങ്ങുന്നില്ലേ.. “? അരുന്ധതി

” ഇല്ല എനിക്ക് ഓഫീസിൽ അർജന്റ്.. ” ആദി പറഞ്ഞ് മുഴുവപ്പിക്കുന്നതിന് മുൻപ് കിരണിന്റെ കാർ പാഞ്ഞു വന്നു നിന്നു. കിരണും ക്രിസ്റ്റിയും കാറിൽ നിന്നും ഇറങ്ങി. കിരൺ കൃഷ്ണയുടെ അടുത്തേക്ക് ചെന്നു.. നെറ്റിയിലൊക്കെ തൊട്ട് നോക്കി.

” എന്ത് പറ്റിയതാ.. “? കിരൺ

” ഒന്നൂല്ല തലകറങ്ങിയത്.. ” ധ്രുവിക്

” ഇപ്പോൾ എങ്ങനെ ഉണ്ട്.. ” കിരൺ

” കുഴപ്പം ഒന്നൂല്ല ഏട്ടാ.. ” കൃഷ്ണ

” നല്ല ഷീണം ഉണ്ടല്ലോ.. മോള് പോയി കിടന്നോ.. ” ക്രിസ്റ്റി അവളുടെ ചുമലിൽ തട്ടി.

അവൾ തലയാട്ടി മെല്ലെ തിരിഞ്ഞു നടന്നു. കിരണും ക്രിസ്റ്റിയും ആദിയെ നോക്കി. അവർ നോക്കുന്ന കണ്ടപ്പോൾ അവൻ തല കുനിച്ചു.

” അല്ല നിങ്ങൾക്ക് ഓഫീസിൽ അർജന്റ് വർക്ക്‌ ഇല്ലേ “? അരുന്ധതി

” എന്ത് അർജന്റ്… ഒന്നൂല്ല.. ആന്റി വന്നേ വിശന്നിട്ട് വയ്യ.. ” ക്രിസ്റ്റി അരുന്ധതിയുടെ കൈവലിച്ചു ഉള്ളില്ലേക്ക് നടന്നു. പുറകെ കിരണും. ക്രിസ്റ്റി പറയുന്ന കേട്ട് കൃഷ്ണ അവിടെ തന്നെ തൂണിൽ പിടിച്ച് നിന്നു. ആദിയെ തിരിഞ്ഞ് നോക്കി. കൃഷ്ണ നോക്കിയപ്പോഴും ആദി കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ തല താഴ്ത്തി ഇരുന്നു. കൃഷ്ണ ഉള്ളിലേക്ക് നടന്നു.

” ചെ ” ആദി സ്റ്റിയറിങ്ങിൽ അമർത്തി ഇടിച്ചു.

അവൻ കാറിൽ നിന്നും ഇറങ്ങി. ധ്രുവിക് മറുവശത്ത് അവനെ നോക്കി നിന്നു.

” അവളെ സ്നേഹിച്ചൂടെ നിനക്ക്.. എന്തിനാ ഇങ്ങനെ.. “? ധ്രുവിക് പറഞ്ഞ് നിർത്തി. ആദി പുച്ഛിച്ചുകൊണ്ട് അവന് നേരെ തിരിഞ്ഞു.

” ഈ ലോകത്ത് അവളെ സ്നേഹിച്ചപോലെ വേറെ ആരെയും ഞാൻ സ്നേഹിച്ചട്ടില്ല. അതൊന്നും ആർക്കും പറഞ്ഞാൽ മനസിലാവില്ല. ഓരോ പ്രശ്നങ്ങൾ കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ വരും ചിലതൊക്കെ ചിലരുടെ രൂപത്തിൽ.. ” ആദി തിരിഞ്ഞു സ്റ്റെപ് കയറി. ധ്രുവിയുടെ പുരികം ചുളിഞ്ഞു.

” ഞാൻ ആണെങ്കിൽ പോയ്‌ തരാം..പക്ഷേ..” ധ്രുവി

ആദി തിരിഞ്ഞവനെ നോക്കി..

” അവൾ നിന്റെ കൂടെ സന്തോഷവതിയാണെന്ന് എനിക്ക് പൂർണ ബോധ്യമാവണം…’”

ധ്രുവി പറയുന്ന കേട്ട് ആദിക്ക് ചിരിയാണ് വന്നത്..

((എന്റെ ഭാര്യ എന്റെ കൂടെ സന്തോഷവതിയായാൽ ഇവൻ പോവത്രെ )) ആദി ചുണ്ടിൽ ചെറു ചിരിയോടെ ഉള്ളിലേക്ക് കയറി.

സോഫയിലിരിക്കുന്ന കൃഷ്ണ ആദി പുഞ്ചിരിച്ചു വരുന്നതാണ് കണ്ടത്..

(( ഇത്രയൊക്കെ ആയിട്ടും ചിരിച്ച് നടക്കാ ദുഷ്ടൻ..))

കൃഷ്ണയുടെ വീർത്ത മുഖം കണ്ടതും ആദിയുടെ പുഞ്ചിരി സ്വിച്ച് ഇട്ടപോലെ മാഞ്ഞു. സോഫയുടെ നേരെയുള്ള ടേബിളിൽ അവൻ പേഴ്സും ഫോണും വെച്ചു. കോട്ട് ഊരി ഷർട്ടിന്റെ കൈ കയറ്റി വെച്ചു. അവൻ ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് കൃഷ്ണക്ക് നേരെ വന്നിരുന്നു. കിരണും ക്രിസ്റ്റിയും ധ്രുവികും ഓരോ പ്ലേറ്റും കൈ പിടിച്ച് അങ്ങോട്ട് വന്നു. അവരെ കണ്ടപ്പോൾ കൃഷ്ണ എഴുനേറ്റു.

“അമ്മേ.. ” അവൾ വയറിൽ കൈ വെച്ച് അവിടെ തന്നെ ഇരുന്നു.

കിരൺ വേഗം അവൾക്കടുത്തേക്ക് ചെന്നു. ആദി ടെൻഷനോടെ എഴുനേറ്റു.

” എന്താ എന്ത് പറ്റി.. “? കിരൺ

” വാവ അനങ്ങുന്നു ഏട്ടാ.. ” കൃഷ്ണ വേഗം കിരണിന്റെ ഇടതു കൈ അവളുടെ വയറ്റിൽ ചേർത്തു വെച്ചു. ആ സമയത്ത് മറ്റുള്ളവ ഒന്നും ശ്രദ്ധിക്കാതെ സഹോദരി സഹോദരൻ പരിസരം മറന്നിരുന്നു. അനക്കം അറിഞ്ഞ ഭാഗത്ത്‌ കിരണിന്റെ കൈകൾ ഒന്നൂടെ ചേർന്നു. അവൻ നിറ കണ്ണുകളോടെ കൃഷ്ണയെ നോക്കി. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. ആദി ഇതെല്ലാം നിർവികാരതയോടെ നോക്കി നിന്നു. ആദിയുടെ മുഖം കണ്ട ക്രിസ്റ്റി അവന്റെ കൈകൾ പിടിച്ച് കൃഷ്ണയുടെ അടുത്തേക്ക് ചെന്നു.

” എവിടെ നോക്കട്ടെ.. ” ക്രിസ്റ്റി.. കൃഷ്ണ അവന്റെ കൈകൾ വയറ്റിൽ ചേർത്തു വച്ചു. ക്രിസ്റ്റി കിരണിന്റെ ചുമലിൽ മെല്ലെ തട്ടി അവൻ ഞെട്ടികൊണ്ട് കൈ പിൻവലിച്ചു മിഴികൾ തുടച്ചു.

അനക്കം അറിഞ്ഞ ക്രിസ്റ്റിയുടെ കണ്ണുകൾ മിഴിഞ്ഞു..

” ഡാ ആദി ദേ നിന്റെ മകൻ ചവിട്ടുന്നു.. വാ നോക്ക്.. ” ക്രിസ്റ്റി.. അവന്റ കണ്ണുകൾ നിറഞ്ഞു അവൻ കൈ പിൻവലിച്ചു പുറത്തേക്ക് ഇറങ്ങി..

കൃഷ്ണ ചോദ്യഭാവത്തിൽ കിരണിനെ നോക്കി..

” അമ്മച്ചിയെ ഓർമ വന്ന് കാണും.. ”

ആദി കൃഷ്ണയെ പ്രതീക്ഷയോടെ നോക്കി..കൃഷ്ണ ഇത് കണ്ടു.(( എത്ര തന്നെ ആയാലും തന്റെ കുഞ്ഞിന്റെ അച്ഛനാണ്..)) കൃഷ്ണ മിഴികൾക്കൊണ്ട് അവനെ അടുത്തേക്ക് വിളിച്ചു. ആദി സന്തോഷത്തോടെ ചെല്ലുമ്പോൾ അവന്റെ ഫോൺ ബെല്ലടിച്ചു. കൃഷ്ണ ഇരുന്നിടത്തുനിന്ന് തല എത്തിച്ച് ഫോണിലേക്ക് നോക്കി…

” Niranjana calling” 😆

കൃഷ്ണ ദേഷ്യത്തോടെ ആദിയെ നോക്കി. ആദി ഫോണിലേക്ക് നോക്കി.. പിന്നെ ഞെട്ടികൊണ്ട് കൃഷ്ണയെയും.. അവൾ എഴുനേറ്റ് മുറിയിലേക്ക് നടന്നു. ആദി പിറകെ ചെന്ന് അവളുടെ കൈകൾ പിടിച്ച് വലിച് ചുമരിനോട് ചേർത്ത് നിർത്തി.

കൃഷ്ണ കുതറികൊണ്ടിരുന്നു.. അവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു..

” എന്താ നിന്റെ പ്രശ്നം..? ” ആദി കോപത്തോടെ കൃഷ്ണയോട് ചോദിച്ചു.. കൃഷ്ണ അവനെ നോക്കി. വളരെ അടുത്താണ് അവൻ..

നിശ്വാസം പോലും മുഖത്തേക്ക് അടിക്കുന്നു.

” പ്രശ്നം എന്താണെന്ന് നിങ്ങൾക്ക് അറിയില്ലേ.. “? കൃഷ്ണ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. അവളുടെ ദേഷ്യത്തോടെ കൂടെയുള്ള പെരുമാറ്റം അവനെ തളർത്തി.

” നീ തെറ്റിദ്ധരിച്ചതാ.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക് നീ.. ” ആദി അപേക്ഷയോടെ പറഞ്ഞു.

” എനിക്കൊന്നും കേൾക്കണ്ട ഇനി നിങ്ങടെ അടുത്ത നാടകം ആവും..”

” കേൾക്കണം നീ എന്റെ ഭാര്യയാണ്.. ഞാൻ നിന്റെ ഭർത്താവും… ”

” നിങ്ങൾ കെട്ടിയ ഈ താലി അല്ലേ ഈ ബന്ധം.. അത് ഞാൻ വൈകാതെ അവസാനിപ്പിക്കും.. ”

കൃഷ്ണ അവനെ തള്ളിമാറ്റി മുറിയിലേക്ക് നടന്നു.

അവൾ പറഞ്ഞതിന്റെ പൊരുൾ അറിയാതെ ആദി നിന്നു..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി