പൂമുഖ വാതിൽക്കൽ.. വിവാഹ വാർഷിക ദിനത്തിൽ സുന്ദരമായൊരു ഗാനവുമായി സജേഷ് പരമേശ്വരൻ

ഇന്ന് അനുഗ്രഹീത ഗായനായ സജേഷ് പരമേശ്വരൻ്റെയും സന്ധ്യയുടെയും പതിനേഴാം വിവാഹ വാർഷിക ദിനമാണ്. ഈ ധന്യ നിമിഷത്തിൽ ദാസേട്ടൻ ആലപിച്ച ഒരു മനോഹര ഗാനം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്രീ.സജേഷ് പരമേശ്വരൻ. ഇന്നത്തെ ദിവസം വിവാഹ വാർഷികമായി വരുന്ന എല്ലാവർക്കും വേണ്ടിയാണ് താൻ ഈ ഗാനം ആലപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

നിരവധി ഗാനങ്ങളിലൂടെ സോഷ്യൽ മീഡിയയുടെ പ്രിയ ഗായകനായി മാറിയ സജേഷ് പരമേശ്വരനും ഭാര്യ സന്ധ്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. രാക്കുയിലിൻ രാഗസദസ്സിൽ എന്ന മലയാള ചിത്രത്തിന് വേണ്ടി ശ്രീ.എസ്.രമേശൻ നായർ എഴുതിയ മനോഹരമായ വരികൾക്ക് പ്രിയ സംഗീത സംവിധായകൻ ശ്രീ.എം.ജി.രാധാകൃഷ്ണനായിരുന്നു സംഗീതം നൽകിയത്. സജേഷിൻ്റെ ശബ്ദമാധുയിൽ ഈ ഗാനം ആസ്വദിക്കാം.

Scroll to Top