നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി..ദാസേട്ടന്റെ എവർഗ്രീൻ ഹിറ്റ് ഗാനവുമായി വിധുപ്രതാപ്

പാട്ടിന്റെ പഴയ വസന്തകാലത്ത് പിറവിയെടുത്ത അനശ്വര ഗാനം. അതുല്യ കലാകാരന്മാർ ജീവിച്ചിരുന്ന ആ സുവർണ്ണ കാലഘട്ടത്തിൽ എത്രയെത്ര നിത്യഹരിത ഗാനങ്ങളാണ് നമ്മൾ മലയാളികൾക്ക് ലഭിച്ചത്. തലമുറകൾ മാറിയാലും വർഷങ്ങൾ കടന്ന് പോയാലും ഈ ഗാനങ്ങളൊന്നും മറക്കാൻ കഴിയില്ല. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഈ മനോഹര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച പ്രതിഭകൾക്ക് ഒരായിരം നന്ദി.

സുരേഷ് ഗോപി, ജയറാം ചേർന്ന് അഭിനയിച്ച വചനം എന്ന സിനിമയിൽ പ്രശസ്ത കവി ശ്രീ.ഒ.എൻ.വി.കുറുപ്പ് എഴുതി പ്രതിഭാശാലിയായ മ്യൂസിക് ഡയറക്ടർ ശ്രീ.മോഹൻ സിത്താര ഈണം പകർന്ന ഈ ഗോൾഡൻ സോങ് പ്രിയ ഗായകൻ വിധുപ്രതാപിൻ്റെ ശബ്ദമാധുരിയിൽ ഇതാ ഒന്ന് കേട്ട് നോക്കാം. കുട്ടി പാട്ടുകാരുടെ സുവർണ്ണ വേദിയായ ടോപ് സിംഗറിലാണ് വിധുപ്രതാപ് ഈ ഗാനം ആലപിച്ചത്. ഈ സുന്ദരമായ ആലാപനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Scroll to Top