രാമഴ തോരാതെ പെയ്ത നേരം.. മനസ്സിനെ കുളിരണിയിക്കുന്ന ഗാനവുമായി അഭിജിത്ത് കൊല്ലം.

സ്വരമാധുര്യം കൊണ്ട് ശ്രദ്ധേയനായ യുവഗായകൻ അഭിജിത്ത് കൊല്ലം പാടിയ പ്രണയരാമഴ എന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ഇതാ ആസ്വദിക്കാം. സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ഒരു കുളിർ മഴയായി ഈ മനോഹര ഗാനം പെയ്തിറങ്ങുന്നു. നല്ല ഗാനങ്ങളെ എന്നും നെഞ്ചോട് ചേർത്തിട്ടുള്ള പ്രിയ ആസ്വാദകർ തീർച്ചയായും ഈ ഗാനവും സ്വീകരിക്കും..

വിന്നിഷ് കണ്ടറിയാണ് ഈ വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത്. ശ്രീ.രാജേഷ് പത്തനാപുരം എഴുതിയ വളരെ മനോഹരമായ വരികൾക്ക് വശ്യമായ സംഗീതം നൽകിയത് ശ്രീ.ബൈജു സരിഗമ. പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ കോതമംഗലം എന്ന കലാകാരനാണ്. ഭാവസാന്ദ്രമായ ആലാപനത്താൽ ഈ ഗാനവും അഭിജിത്ത് മനോഹരമാക്കി.