മണിച്ചേട്ടൻ പാടിയ മിന്നാമിനുങ്ങേ എന്ന ഗാനമിതാ കൊച്ചു മിടുക്കൻ ആദിത്യ സുരേഷിൻ്റെ ആലാപനത്തിൽ

മൺമറഞ്ഞു പോയ മലയാളത്തിൻ്റെ പ്രിയ കലാകാരനായ മണിച്ചേട്ടൻ്റെ എക്കാലത്തെയും മറക്കാൻ കഴിയാത്ത ഗാനവുമായി ഇതാ ഒരു കൊച്ചു കലാകാരൻ. സോഷ്യൽ മീഡിയയിൽ തരംഗമായ ആദിത്യ സുരേഷ് എന്ന കുഞ്ഞ് പ്രതിഭ എത്ര മനോഹരമായാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനസ്സിൽ നൊമ്പരമുണർത്തുന്ന ഈ ഗാനം നല്ല ഫീലോടെ തന്നെ മോൻ പാടി.

അസ്ഥികൾ ഒടിയുന്ന അസുഖം ബാധിച്ച ആദിത്യ സുരേഷ് കോമഡി ഉത്സവം, തകർപ്പൻ കോമഡി തുടങ്ങിയ ചാനൽ പ്രോഗ്രാമുകളിൽ പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. പരിമിതികളെ തൻ്റെ കഴിവിലൂടെ മറികടന്ന് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ഈ കൊച്ചു പ്രതിഭയെ നമ്മൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. നമ്മെ വിട്ട് പിരിഞ്ഞ മലയാളത്തിൻ്റെ മണികിലുക്കമായ മണിച്ചേട്ടന് ഈ ഗാനം സമർപ്പിക്കുന്നു.

Scroll to Top