എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ടോപ് സിംഗർ താരം സീതാലക്ഷ്മിയുടെ ശബ്ദമാധുരിയിൽ

ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ നമ്മുടെയെല്ലാം ഹൃദയം കവർന്ന കൊച്ചു വാനമ്പാടി സീതാലക്ഷ്മിയുടെ മനോഹരമായ ഒരു കവർ സോങ്ങ് എല്ലാ സംഗീതാസ്വാദകർക്കും വേണ്ടി ഇതാ സ്നേഹത്തോടെ സമർപ്പിക്കുന്നു. എത്രയോ ജന്മമായ് എന്ന് തുടങ്ങുന്ന വളരെയധികം പോപ്പുലറായ ഗാനമാണ് സീതാലക്ഷ്മി നമുക്കായി ആലപിച്ചിരിക്കുന്നത്.

മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ ചേർന്ന് അഭിനയിച്ച സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിൽ സുജാത ചേച്ചി പാടി അനശ്വരമാക്കിയ ഈ ഗാനം ഇതാ സീതക്കുട്ടിയുടെ സുന്ദര ശബ്ദത്തിലൂടെ ആസ്വദിക്കാം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറായിരുന്നു സംഗീതം നൽകിയത്. ഈ കവർ വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.