കാർമുകിൽ വർണ്ണൻ്റെ ഗാനവുമായി ശാന്ത ബാബു.. കണ്ണ് നിറഞ്ഞു പോകുന്ന ആലാപനം..

സോഷ്യൽ മീഡിയയിലൂടെ ഒട്ടേറെ താരങ്ങൾ കലാരംഗത്തേക്ക് കടന്നു വരാറുണ്ട്. ഇന്ന് കഴിവുള്ള ആർക്കും അവരുടെ കഴിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ നവമാധ്യമങ്ങൾ ഏറെ സഹായിക്കുന്നു. നമ്മൾ നിരവധി തവണ അത്തരത്തിൽ വൈറൽ വീഡിയോകൾ ദിനംപ്രതി കാണുന്നതാണ്. കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോകുന്ന കലാപ്രതിഭകളെ സോഷ്യൽ മീഡിയയിലെ നല്ല മനസ്സുകൾ പ്രോത്സാഹിപ്പിക്കാറുണ്ട്.

ഇവിടെ നമുക്ക് നവമാധ്യമങ്ങളിലൂടെ തരംഗമായ ഒരു അനുഗൃഹീത ഗായികയുടെ ഗാനം ആസ്വദിക്കാം. ശാന്ത ബാബു പാടുന്ന പല ഗാനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നന്ദനം എന്ന ചിത്രത്തിൽ നമ്മുടെ വാനമ്പാടി ചിത്ര ചേച്ചി ആലപിച്ച കാർമുകിൽ വർണ്ണൻ്റെ ചുണ്ടിൽ എന്ന് തുടങ്ങുന്ന ഗാനം ശാന്ത ചേച്ചി മനോഹരമായി തന്നെ ആലപിച്ചിരിക്കുന്നു. യൂട്യൂബിൽ പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞ ഈ വീഡിയോ ഇതാ നിങ്ങൾക്കായി…