ഒന്നിൽ കൂടുതൽ തവണ കേൾക്കാൻ തോന്നി പോകുന്ന ഒരു കിടിലൻ നാടൻപ്പാട്ട് ഇതാ ആസ്വദിക്കാം….

ചില പാട്ടുകൾ ഒറ്റ പ്രാവശ്യം കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. എത്രയെത്ര ഗാനങ്ങളാണ് വളരെ പെട്ടെന്ന് ആസ്വാദകർ നെഞ്ചിലേറ്റിയിരിക്കുന്നത്. ഇതാ ഇവിടെ അത്തരത്തിൽ വളരെ മനോഹരമായ ഒരു ഗാനം ആസ്വദിക്കാം. എന്നിട്ടെന്തേ എന്നിട്ടെന്തേ എന്ന് തുടങ്ങുന്ന ഈ ഗാനം യൂട്യൂബിൽ തരംഗമായി മാറി.

ബിജു കൊട്ടില എഴുതിയ വരികൾക്ക് ലിസ്ന മണിയൂർ എന്ന അനുഗൃഹീത കലാകാരി സംഗീതം നൽകി പാടിയ ഈ നാടൻപാട്ട് ഏതൊരു സംഗീത പ്രേമിക്കും ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല. എബിൻ മാത്യുവാണ് ഈ വീഡിയോ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. മനോജ് കറുകച്ചാലിൻ്റെ ഓർക്കസ്ട്രേഷനും മികച്ചു നിൽക്കുന്നു. പുഞ്ചിരിയോടെ അതിമനോഹരമായി ഈ ഗാനം പാടിയ ലിസ്നയ്ക്കും ടീമിനും അഭിനന്ദനങ്ങൾ…