വാതുക്കല് വെളളരിപ്രാവ് ഗാനം പാടി ആസ്വാദക ഹൃദയം കവർന്ന നിത്യ മാമ്മൻ്റെ പുതിയ ഗാനം

ഈ അടുത്ത കാലത്ത് ഏറെ ഹിറ്റായ ഒരു ഗാനമായിരുന്നു വാതുക്കല് വെള്ളരിപ്രാവ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഈ ഗാനം മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. നിത്യ മാമ്മൻ എന്ന യുവഗായികയുടെ സ്വരമാധുരിയും ആലാപനവും ആസ്വാദകർ ഹൃദയത്തിലേറ്റി. നിത്യ പാടിയ ഒരു മനോഹര ഗാനം എല്ലാ പ്രിയപ്പെട്ടവർക്കുമായി സന്തോഷപൂർവ്വം ഇതാ സമർപ്പിക്കുന്നു.

നിധിൻ കെ ചെറിയാൻ എഴുതിയ ഹൃദയസ്പർശിയായ വരികൾക്ക് ഫാ.സിൻ്റോ ചിറമ്മലാണ് സംഗീതം നൽകിയത്. നിരവധി മനോഹരങ്ങളായ ക്രിസ്തീയ ഭക്തിഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സിയോൺ ക്ലാസിക്സിൻ്റെ ബാനറിൽ ശ്രീ.ജിനോ കുന്നുംപുറത്താണ് ഈ വീഡിയോ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഗാനം ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.