കാതിൽ തേന്മഴയായി പെയ്തിറങ്ങിയ മധുര സംഗീതവുമായി പ്രിയ ഗായിക നിത്യ മാമ്മൻ..

എടക്കാട് ബെറ്റാലിയൻ 06 എന്ന സിനിമയിലെ നീ ഹിമമഴയായി വരൂ എന്ന ഗാനവും അതുപോലെ സൂഫിയും സുജാതയും സിനിമയിലെ വാതുക്കൽ വെളളരിപ്രാവും പാടി സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് നിത്യ മാമ്മൻ. സ്വരമാധുരിയും മനോഹരമായ ആലാപന ശൈലിയും ഈ ഗായികയെ വേറിട്ട് നിർത്തുന്നു. നിത്യ മാമ്മൻ പാടിയ ഒരു സുന്ദരമായ കവർ സോങ്ങ് ആസ്വദിക്കാം.

കാതിൽ തേന്മമഴയായി പാടൂ കാറ്റേ എന്ന എക്കാലത്തെയും അനശ്വര ഗാനം നിത്യയുടെ ശബ്ദമാധുരിയിൽ ഏറെ മനോഹരമായിരിക്കുന്നു. തുമ്പോളി കടപ്പുറം എന്ന സിനിമയ്ക്കായി ഒ.എൻ.വി കുറുപ്പ് എഴുതി സലീൽ ചൗധരിയായിരുന്നു ഈ ഗാനത്തിന് സംഗീതം നൽകിയത്. ദാസേട്ടനും ചിത്ര ചേച്ചിയും പാടിയ രണ്ട് വേർഷനുകൾ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നിത്യ മാമ്മൻ്റെ ശബ്ദത്തിൽ ഇതാ നിങ്ങൾക്കായി..