വാതുക്കൽ വെള്ളരിപ്രാവുമായി വൈക്കം വിജയലക്ഷ്മി.. ദൈവം അനുഗ്രഹിച്ച് നൽകിയ സ്വരമാധുരി..

ചെറിയ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ മൂളി നടക്കുന്ന വാതുക്കൽ വെള്ളരിപ്രാവ് എന്ന ഹിറ്റ് ഗാനം ഇതാ അനുഗൃഹീത ഗായിക വൈക്കം വിജയലക്ഷ്മിയുടെ സുന്ദരമായ ആലാപനത്തിൽ ആസ്വദിക്കാം. സൂഫിയും സുജാതയും എന്ന സിനിമയിലെ ഈ ഗാനം കുറഞ്ഞ സമയം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കവർന്നു. പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി ഇതാ നമുക്കായി പാടുന്നു.

ജീവാംശമായി, നീ ഹിമമഴയായി വരൂ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ച ബി.കെ.ഹരിനാരായണനാണ് വാതുക്കൾ വെള്ളരിപ്രാവ് ഗാനം എഴുതിയിരിക്കുന്നത്. സംഗീതം നൽകിയത് പ്രശസ്ത സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ്. അർജുൻ കൃഷ്ണ, നിത്യ മാമ്മൻ, സിയ ഉൽ ഹഖ് എന്നിവർ ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്. വൈക്കം വിജയലക്ഷ്മിയുടെ അതിമനോഹരമായ ആലാപനത്തിൽ ഇതാ കേൾക്കാം.