കല്പാന്ത കാലത്തോളം.. സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദിൻ്റെ അസാധ്യമായ വയലിൻ നാദത്തിൽ

ഏഷ്യാനെറ്റ് മ്യൂസിക്കൽ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പ്രിയ ഗായകൻ വിവേകാനന്ദ് മികച്ചൊരു വയലിനിസ്റ്റ് കൂടിയാണ്. മലയാളികളുടെ ഇഷ്ട ഗാനമായ കല്പാന്ത കാലത്തോളം എത്ര മനോഹരമായാണ് വിവേക് വയലിനിൽ അവതരിപ്പിക്കുന്നത്. ഒറിജിനൽ ഗാനം കേൾക്കുന്ന ഫീലോടെ ഈ വയലിൻ സംഗീതം മനോഹരമായിരിക്കുന്നു.

എൻ്റെ ഗ്രാമം എന്ന മലയാള ചിതത്തിനായി ശ്രീമൂലനഗരം വിജയൻ എഴുതി വിദ്യാധരൻ മാഷ് ഈണം പകർന്ന് ദാസേട്ടൻ പാടി അനശ്വരമാക്കിയ ഗാനം ഇതാ വിവേകാനന്ദിൻ്റെ സുന്ദരമായ വയലിൻ നാദത്തിൽ ആസ്വദിക്കാം. നിരവധി പേരാണ് ഈ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിവേകാനന്ദിന് എല്ലാവിധ ആശംസകളും നേരുന്നു.