മലരെ മൗനമാ.. വയലിൻ സംഗീതത്താൽ അതിശയിപ്പിച്ച് ഇതാ ഒരു പെൺകുട്ടി.. ഗംഭീരം

സംഗീതത്തെ ഇഷ്ടപ്പെടുന്ന ഓരോ ആസ്വാദകൻ്റെയും ഹൃദയം കവർന്ന ഒരു ഗാനമായിരുന്നു മലരെ മൗനമാ. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇന്ന് കേൾക്കുമ്പോഴും ഒരു പുതുമ അനുഭവപ്പെടുന്ന അതിമനോഹരമായ ആ ഗാനം വയലിൻ നാദത്തിൽ ഒരുക്കിയിരിക്കുകയാണ് വേദമിത്ര എന്ന പെൺകുട്ടി. ഇത്രയും പെർഫെഷനോടെ ഈ ഗാനമൊക്കെ വയലിനിൽ വായിക്കാൻ കഴിയുക എന്നത് നിസ്സാര കാര്യമല്ല.

ഇതിന് മുൻപും വേദമിത്ര വയലിൻ സംഗീതത്താൽ ആസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഹരിമുരളീരം, പറയാൻ മറന്ന പരിഭവങ്ങൾ, ഓ ദിൽറുബ, രാമകഥാ ഗാനലയം തുടങ്ങി പാടാൻ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ അനായാസമായി വയലിനിൽ വായിച്ച് ഈ പെൺകുട്ടി അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ പ്രകടനവും പതിവുപോലെ പ്രിയ ആസ്വാദകർ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.