മരണമെത്തുന്ന നേരത്ത്.. ഒന്നും പറയാനില്ല… എന്തൊരു ഫീലോടെയാണ് ഈ സഹോദരി പാടുന്നത്….

ഒരു ഹൃദയസ്പർശിയായ ഗാനം അനുഗൃഹീത ഗായിക ബിൻസി അഭിലാഷിൻ്റെ ശബ്ദത്തിൽ നമുക്ക് ആസ്വദിക്കാം. മരണമെത്തുന്ന നേരത്ത് നീയെൻ്റെ അരികിൽ എന്ന് തുടങ്ങുന്ന മനസ്സിനെ ഏറെ സ്പർശിക്കുന്ന ആ ഗാനം ഈ സഹോദരി മനോഹരമായി ആലപിച്ചിരിക്കുന്നു. വേറിട്ട ശബ്ദവും ആലാപന ശൈലിയുമുള്ള ഈ ഗായികയെ തീർച്ചയായും നമ്മൾ സപ്പോർട്ട് ചെയ്യണം.

രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിൽ ഉണ്ണിമേനോൻ പാടിയ ഗാനമാണിത്. റെഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് ഷഹബാസ് അമനായിരുന്നു ഈ ഗാനം സംഗീതം നൽകിയത്. നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്ന, മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഈ ഗാനം ഇതാ ബിൻസി അഭിലാഷിൻ്റെ ആലാപനത്തിൽ കേൾക്കാം.