കാഴ്ച്ചശക്തിയില്ലാത്ത ഈ സഹോദരിയുടെ ആലാപനം ആരുടെയും ഹൃദയം കവരും.. അനുഗൃഹീത ഗായികയ്ക്ക് അഭിനന്ദനങ്ങൾ…

ഇത് സജ്ന തിരുവമ്പാടി എന്ന അനുഗ്രഹീത കലാകാരിയാണ്. കാഴ്ച്ചാ പരിമിതിയെ സംഗീതം കൊണ്ട് കീഴടക്കി ജീവിത യാത്രയിൽ മുന്നോട്ട് പോകുന്ന ഈ പ്രതിഭയുടെ ഗാനാലാപനം നവമാധ്യമങ്ങളിൽ തരംഗമായി മാറി. സ്വർണ്ണമുകിലേ എന്ന് തുടങ്ങുന്ന കേട്ട് മതിവരാത്ത ഗാനമാണ് സജ്ന സുന്ദരമായി പിച്ചിരിക്കുന്നത്. ഈ കഴിവിനെ പ്രശംസിച്ച് കൊണ്ട് ഒട്ടേറെ ആസ്വാദകർ നല്ല അഭിപ്രായങ്ങൾ പങ്കുവെച്ചു.

ശ്രീ.പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന പഴയകാല ചിത്രത്തിൽ നമ്മുടെ ഗാനകോകിലം ജാനകിയമ്മ പാടിയ അനശ്വര ഗാനമാണിത്. പി.ഭാസ്ക്കൻ മാഷിൻ്റെ മനോഹരമായ വരികൾക്ക് സംഗീതം പകർന്നത് ജോൺസൻ മാഷായിരുന്നു. ഇന്നും നമ്മൾ കേൾക്കാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഈ ഗാനം സജ്ന ഭാവസാന്ദ്രമായി പാടിയിരിക്കുന്നു. ഈ പെർഫോമൻസ് നിങ്ങൾക്ക് ഇഷ്ടമായാൽ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യാൻ മറക്കരുത്.